national

ആരും നിയമത്തിന് അതീതരല്ല, ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ല – മന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി . രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം സ്വാഭാവികം മാത്രമെന്ന് ബിജെപി. ആരും നിയമത്തിന് അതീതരല്ല. ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ല. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ സത്യത്തില്‍ നിന്ന് അകന്ന് പോകുന്നത് അദ്ദേഹത്തിന് ശീലമാണ്. താന്‍ പാര്‍ലമെന്റിനും നിയമത്തിനും രാജ്യത്തിനും മുകളിലാണെന്ന് രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നു. പ്രത്യേകാവകാശമുണ്ട്, ഗാന്ധി കുടുംബത്തിന് എന്തും ചെയ്യാന്‍ കഴിയും എന്നു രാഹുല്‍ഗാന്ധി വിചാരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധി ഇപ്പോള്‍ ജാമ്യത്തിലാണ്. അനുരാഗ് താക്കൂര്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ ഏതെങ്കിലും സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യലല്ല. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ് പറഞ്ഞു. ‘എങ്ങനെയാണ് രാഹുല്‍ ഗാന്ധിക്ക് ഒരു സമുദായത്തെ മുഴുവന്‍ ‘കള്ളന്‍’ എന്ന് വിളിക്കാന്‍ കഴിയുക? അദ്ദേഹം ഒബിസി സമുദായത്തെ അധിക്ഷേപിച്ചു. തന്റെ പരാമര്‍ശത്തിന് മാപ്പ് പോലും ചോദിക്കുന്നില്ല. വിദേശത്തും രാഹുല്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി’ ഭൂപേന്ദ്ര യാദവ് പറഞ്ഞു.

 

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

24 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

49 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

1 hour ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago