മോഹന്‍ലാലിനോട് ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നോബി. ഷോ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു മോഹന്‍ലാലിനോടുള്ള നോബിയുടെ ചോദ്യം. താന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ സപ്പോര്‍ട്ട് ചെയ്ത് ഒരു കോമഡി വേഷം ചെയ്യാന്‍ പറ്റുമോ? ചെറിയൊരു വേഷമാണ്. ചെയ്യാന്‍ പറ്റുമോ? ഇതായിരുന്നു നോബിയുടെ ചോദ്യം. ലോകത്ത് ഒരു മനുഷ്യനും മോഹന്‍ലാലിനോട് ഇത് ചോദിക്കില്ലെന്നും നോബി ചിരിച്ച് കൊണ്ട് പറയുന്നു.
ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നില്ക്കാന് കഴിയുമെന്നുള്ള വിശ്വാസവും നോബി പ്രകടിപ്പിക്കുന്നുണ്ട്. കൗണ്ടര്‍ അടവുകള്‍ ഫലിക്കുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് പിടിച്ചുനില്ക്കാന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് താരം പ്രതികരിച്ചത്. കളരിയല്ലെന്ന് ഉറപ്പാണ്. പക്ഷെ പിടിച്ചു നില്ക്കാന് പറ്റുമെന്നുള്ള വിശ്വാസമുണ്ട്. ഇനി ആരെങ്കിലും തലയ്ക്കിട്ട് കൊട്ട് തന്നാല്‍ മിണ്ടാതെ ഒരു ഭാഗത്ത് പോയിരിക്കും.അത്രയുള്ളൂവെന്നും നടന് ഹാസ്യരൂപത്തില്‍ പറഞ്ഞു.
ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണില്‍ നിന്ന് വിളി വന്നിരുന്നു. എന്നാല്‍ ചെറിയ പേടി കാരണം പോയില്ല. പിന്നെ മൂന്നാം സീസണിലും ക്ഷണം ലഭിച്ചു. അപ്പോള്‍ താന്‍ വിചാരിച്ചു രസകരമായ മത്സരമല്ലേ. പിന്നെ കൊറോണയല്ലേ. പുറത്ത് ഇരിക്കുന്നതിനെക്കാളും സെയ്ഫ് ആണല്ലോ അകത്ത് നില്‍ക്കുന്നത്. അങ്ങനെയാണ് സീസണ് 3 ല്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. പിന്നെ മൂന്ന് മാസം മാസ്ക്ക് ഇടാതെ നില്‍ക്കാമല്ലോ. അതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും നോബി തന്റേതായ ശൈലിയിലൂടെ പറഞ്ഞു.
ബിഗ്ബോസ് സീസണ് 3യില്‍ പ്രേക്ഷകര്‍ കാത്തിരുന്ന മത്സരാര്‍ത്ഥിയായിരുന്നു നോബി. ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യത്തെ മത്സരാര്‍ഥിയായിരുന്നു നോബി. ഡാന്‍സോട് കൂടിയാണ് നോബി ഹൗസിനുള്ളില്‍ എത്തിയത്. സിനിമ- സീരിയല്‍ താരങ്ങള്‍ മാത്രമല്ല കായിക താരങ്ങളും പബ്ലിക് ഫിഗറുകളും പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടുണ്ട്. ചുവന്ന റോസപ്പൂക്കള്‍ നല്കി ഏറെ സ്നേഹത്തോടെയായിരുന്നു മോഹന്‍ലാല്‍ 14 മത്സരാര്ഥികളേയും സ്വാഗതം ചെയ്തത്.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…