entertainment

ഒളിച്ചോടിയതിന്റെ നാണക്കേടിൽ പഠനം നിർത്തി, 9 വർഷത്തിനുശേഷം സ്വപ്നം സാക്ഷാത്കരിച്ച് നോബിയുടെ ഭാര്യ

മിമിക്രിയിലൂടെയെത്തി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് നോബി. സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. അതിലൂടെ സിനിമയിലേക്കും എത്തിയ നോബി ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരമാണ്. 2014 ഫെബ്രുവരിയിൽ ആണ് നോബിയുടെയും ആര്യയുടെയും രജിസ്റ്റർ വിവാഹം നടന്നത്. 2016 ൽ ധ്യാൻ ജീവിതത്തിലേക്ക് വന്നു. ഇപ്പോൾ സന്തുഷ്ട കുടുംബം നയിക്കുകയാണ് ഇരുവരും.

ഇപ്പോൾ ഭാര്യ ആര്യ എൽഎൽബി നേടിയതിനെ കുറിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാർത്തയാണ് ശ്രദ്ധനേടുന്നത്. ‘നിന്റെ സ്വപ്നം നീ യാഥാർത്ഥ്യമാക്കി, അഭിനന്ദനങ്ങൾ അഡ്വക്കറ്റ് ആര്യ നോബി’, എന്നായിരുന്നു നോബിയുടെ പോസ്റ്റ്.

ആര്യ അഭിഭാഷകയായി എൻ റോൾ ചെയ്തതായി നോബി വെളിപ്പെടുത്തുന്നു. വിവാഹത്തോടെ ആര്യ നിയമ പഠനം നിർത്തിയിരുന്നു. ഇപ്പോൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. വീട്ടുകാരെ എതിർത്തുള്ള ഒരു വിവാഹമായിരുന്നു ഇരുവരുടേതും. ഭാര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. തങ്ങൾ രണ്ടു പേരും രണ്ട് മത വിഭാഗങ്ങളിൽ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയെന്നും നോബി നേരത്തെ വ്യക്തമാക്കിയിരുന്നു.

‘വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ പഠനം നിർത്തി. എന്തായാലും കുറച്ചുനാൾ കഴിഞ്ഞതോടെ ആര്യയുടെ മനസിൽ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുക ആയിരുന്നു. ഇതോടെ വീണ്ടും പഠനം ആരംഭിച്ചു. പഠനം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു,’ നോബി പറയുന്നു.

Karma News Network

Recent Posts

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

5 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

36 mins ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

1 hour ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

10 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

11 hours ago