kerala

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ് ഏറെ വാർത്തകൾ ചെയ്ത എസ്.പി സി എന്ന സ്ഥാപനത്തിനും അതിന്റെ ഉടമകൾക്കും എതിരേ വിലങ്ങ് വീഴുകയാണ്‌. എസ്.പി സി എന്ന വളം കമ്പിനി ജനങ്ങളിൽ നിന്നും നൂറു കണക്കിനു കോടി സമാഹരിച്ചിരുന്നു. ഇതിന്റെ ബ്രാന്റ് അബാസിഡറും ഓൺലൈൻ ശാഖയുടെ നടത്തിപ്പുകാരിയും ആയിരുന്നു നടി ആശാ ശരത്. ഇവർ 100ലധികം കോടി രൂപ പറ്റിച്ചു എന്നാണ്‌ മുഖ്യ ആരോപണം

നിങ്ങൾക്കറിയാം എസ് പി സി എന്ന കറക്കു കമ്പിനി ഇടുക്കിയും ആലപ്പുഴ, കൊച്ചി ഇങ്ങിനെ പല ജില്ലകളിലായി കർഷകരേ ചതിച്ചപ്പോൾ കർമ്മ ന്യൂസ് മാത്രമായിരുന്നു ഈ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. കേരളത്തിലെ എല്ലാ മുഖ്യധാര ചാനലുകളും ഇവരുടെ പരസ്യം വാങ്ങി വൻ തട്ടിപ്പ് മറച്ചു. ഒടുവിൽ കർമ്മ ന്യൂസ് ബ്ളാക്ക്മെയിൽ ചെയ്തു എന്ന് ആരോപിച്ച് എസ് പി സി എന്ന ഈ കമ്പിനി അനേകം പരാതികൾ പോലിസിനു നല്കി . എന്നാൽ ഒരു പരാതിയിൽ പോലും തെളിവില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.

ഇപോൾ സത്യങ്ങൾ എല്ലാം പുറത്ത് വരികയാണ്‌. ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് നടത്തിയവർ പോലീസ് വലയിൽ ആകുകയാണ്‌. ചിലർ പോലീസ് കസ്റ്റഡിയിലാണിപ്പോൾ എന്നും അറിയുന്നു

സിനിമാ നടി ആശാ ശരത് അടക്കം കേസിൽ അറസ്റ്റിലാകും എന്നും അറിയുന്നു.ആശാ ശരത്ത് അടക്കം ഉള്ളവർ ചതിച്ച് പണം വാങ്ങിച്ചു എന്നാണ്‌ പരാതി.

നടി ആശാ ശരത്തിനേ കൂടാതെ എസ്.പി സിയുടെ ചെയർമാനും ഉടമയുമായ ജെയ്മോൻ ഭാര്യ സുമി ജെയ്മോൻ, കമ്പിനി സി ഇ ഒ മിഥുൻ,എസ്.പി.സി കമ്പിനി നടത്തിപ്പുകാരായ ജോസഫ്, സദറുദ്ദീൻ, ബേബി നിഷാദ്. വിനോദ് കുമാർ, ദിനേശൻ, കൈഷ്, എന്നിവർ തട്ടിപ്പുകേസിൽ പ്രതി ചേർത്തിട്ടുണ്ട്.

നടി ആശാ ശരത്ത് ഉൾപ്പെടെ ഉള്ളവർക്കെതിരെ ഐ പി സി 406,420,506,34 ഇങ്ങിനെ ജാമ്യമില്ലാ വകുപ്പുകളിലാണ്‌ കേസ് ഉള്ളത്.കൊല്ലം എരവിപുരം പോലീസ് ആണ്‌ എഫ് ഐ ആർ ഇട്ടത്. കൈരളിക്കും ദേശാഭിമാനിക്കും കോടികൾ പരസ്യം നല്കിയ കമ്പിനിയാണ്‌ എസ്.പി സി. പാർട്ടിയുടെയും മുഖ്യമന്ത്രിയുടേം പരിപാടികളിൽ കോടികൾ ചിലവിട്ട് സ്പോൺസർമാരാണ്‌. ഇതുമൂലം പ്രതികൾക്കെതിരെ വർഷങ്ങളായെടുക്കുന്ന കേസിൽ നടപടി ഇല്ലായിരുന്നു. ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണർ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു..

നടി ആശാ ശരത്ത് ഉൾപ്പെടെ ഉള്ളവർക്കെതിരെ എഫ് ഐ ആരിൽ പറയുന്ന വിവരങ്ങൾ ഇങ്ങിനെ..

ആവലാതിക്കാരൻ പണിപൂർത്തിയാക്കിയ   കെമേഴ്ഷ്യൽ കെട്ടിടത്തിൽ ഒന്നാംപ്രതി ചെയർമാനും രണ്ടാം പ്രതി ഡയറക്ടറും മൂന്നാം പ്രതി CEO ആയും നാലു മുതൽ 8 വരെ പ്രതികൾ സ്റ്റാഫുകൾ ആയും ഒമ്പതാം പ്രതി കൊല്ലം ജില്ല കോ ഓർഡിനേറ്ററായും പത്താംപ്രതി ബോർഡ് മെമ്പറായും പ്രവർത്തിച്ചുവരുന്ന SPC PRANA technology pvt Ltd എന്ന സ്ഥാപനത്തിൻറ ഫ്രാഞ്ചൈസി തുടങ്ങുന്നതിന് നടി ആശാ ശരത്ത്
പത്രമാധ്യമങ്ങളിലൂടെയും ഓൺലൈൻ പരസ്യങ്ങളിലൂടെയും നൽകിയ ഉറപ്പുകൾ നല്കി ചതിച്ചു.

ആശാ ശരത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ SPC  കൊല്ലം ജില്ല കോർഡിനേറ്ററായ ഒമ്പതാം പ്രതിയുടെ നിർദ്ദേശപ്രകാരം ആവലാതിക്കാരൻ ഒന്നാം പ്രതിയുമായി ബന്ധപ്പെട്ട സംസാരിച്ചതിൽ ലഭിച്ച ഉറപ്പിന്മേലും ഒന്നു മുതൽ 8 വരെ പ്രതികൾ ആവലാതിക്കാരൻ്റെ സ്ഥാപനത്തിൽ 2022 വർഷം മുതൽ വിവിധ ദിവസങ്ങളിലായി നേരിട്ട് എത്തി ആവലാതിക്കാരന് ടി സ്ഥാപനത്തിൻറെ ഫ്രാഞ്ചൈസി തുടങ്ങിയാൽ വൻ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പി ച്ചു

ശേഷം   55 ലക്ഷം രൂപ മൊത്തം വേണമെന്നും ആയതിൽ 10 ലക്ഷം രൂപ അഡ്വാൻസായി നൽകണമെന്നും 2022 മാർച്ച് മാസത്തിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആവലാതിക്കാരൻ ടിയാൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും 25.05.2022 ൽ 2 ലക്ഷം രൂപയും 24.01.2023 ൽ 8 ലക്ഷം രൂപയും പ്രതികളുടെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്റ്റർ ചെതു.

പ്രതികൾ നൽകിയ ഉറപ്പ് പ്രകാരമുള്ള സ്ഥാപനത്തിൻ്റെ ഫ്രാഞ്ചൈസി നൽകാൻ തയ്യാറാകാതെയും നൽകിയ പണം ആവലാതിക്കാരന് തിരികെ നൽകാതെയും ആവലാതിക്കാരൻ അഡ്വാൻസിനായി നൽകിയ പണം തിരികെ നൽകില്ലെന്നും പോലീസിൽ പരാതി നൽകിയാൽ ആവലാതിക്കാരനെ ഭൂമിക്ക് മുകളിൽ വച്ചേക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ആവലാതിക്കാരനെ ചതിച്ചും വഞ്ചിച്ചും ടിയാന് 1000000 ലക്ഷം രൂപ അന്യായനഷ്ടം സംഭവിപ്പിക്കുന്നതിന് ഒന്നു മുതൽ 10 വരെ പ്രതികൾ പരസ്പരം ഉത്സാഹികളും സഹായികളും ആയി പ്രവർത്തിച്ചു മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

3 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

30 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

1 hour ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

3 hours ago