entertainment

വധു ഡോക്ടർ, കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനാവുന്നു

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നൂബിൻ ജോണി വിവാഹിതനാവുന്നു, കോട്ടയം സ്വദേശ്വിനിയായ ഡോക്ടറാണ് തന്റെ കാമുകി എന്ന് വെളിപ്പെടുത്തുകയാണ് നൂബിൻ. സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നുബിൻ. നിരവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം.അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്. നേരത്തെ ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു.

ഇടുക്കിയിൽ തന്നെയാണ് താരം പഠിച്ചു വളർന്നത്.യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്.പിന്നീട് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു.ഒരു വക്കീൽ കൂടിയാണ് നൂബിൻ.

എന്റെ പ്രണയം ഏകദേശം മൂന്നാല് മാസങ്ങൾക്ക് ശേഷം വിവാഹമായേക്കും. കോട്ടയത്താണ് പെൺകുട്ടിയുടെ വീട്. ആന്റിയുടെ വീടിന്റെ അടുത്താണ് അവളുടെയും വീട്. വെക്കേഷന് പോയപ്പോൾ കണ്ടുമുട്ടിയതാണ്. പുള്ളിക്കാരിയാണ് ഇപ്പോൾ എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് തരുന്നത്. ഒരു സിനിമ ചെയ്യണമെന്നൊക്കെയുള്ളത് എന്നെക്കാളും അവളുടെ ആഗ്രഹമാണ്. അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നെല്ലാം എപ്പോഴും പറയും. അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ പ്രണയിച്ച് തുടങ്ങിയവരാണ് ഞങ്ങൾ. എംബിബിഎസ് കഴിഞ്ഞ് നിൽക്കുന്ന പുള്ളിക്കാരി ഒരു ഡോക്ടറാണ്.

ഞാൻ എൽഎൽബി പഠിക്കാൻ പോയതേ ഉള്ളു. പഠനം കഴിഞ്ഞിട്ടില്ല. ഡിസ്റ്റൻസ് ആയിട്ടാണ് പഠിച്ചത്. പരീക്ഷ വരുമ്പോൾ സീരിയലിന്റെ ഷൂട്ടിങ്ങുമൊക്കെ ആയി മുടങ്ങി പോവും. മുന്നോട്ട് പഠിച്ച് തീർക്കണമെന്നാണ് ആഗ്രഹം. ശരിക്കും ഞങ്ങൾ മൂന്നാല് കൂട്ടുകാർ ചേർന്ന് ഒരു രസത്തിന് പഠിക്കാൻ ുേപായതാണ്. ബാംഗ്ലൂർ പോയി അടിച്ച് പൊളിച്ച് നടക്കാമെന്ന് കരുതി പോയതാണ്. കൂടെ ഒരു എൽഎൽബി കിട്ടുമോന്ന് നോക്കാമെന്നും വിചാരിച്ചു. ഇനി എന്തായാലും അത് എഴുതി എടുക്കണം

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

5 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

6 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

6 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

7 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

7 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

8 hours ago