entertainment

കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനായി

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രീയതാരമായി മാറിയ താരമായ നൂബിൻ ജോണിയുടെ വിവാഹം കഴിഞ്ഞു, ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഡോക്ടറായ ജോസഫൈനാണ് വധു. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ നൂബിന്റെ നാട്ടിൽ വച്ചാണ് വിവാഹം നടത്തിയത്. ജസ്റ്റ് മ്യാരീഡ് എന്ന് പറഞ്ഞ് വിവാഹത്തിന്റെ ചിത്രങ്ങൾ നടൻ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഓഫ് വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് ജോസഫൈൻ വിവാഹത്തിനെത്തിയത്. വേറിട്ട നിറത്തിൽ കോട്ടും സ്യൂട്ടുമാണ് നൂബിന്റെ വേഷം. ഇരുവരും കൈകൾ കോർത്ത് പള്ളിയിലേക്ക് നടന്ന് വരുന്നതിന്റെ ഫോട്ടോസാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ റിസപ്ഷനിൽ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചിരിക്കുകയാണ്. വിവാഹിതനായെന്ന നൂബിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തുന്നുന്നുണ്ട്.

കുടുംബവിളക്കിൽ നൂബിനൊപ്പം അഭിനയിച്ചിരുന്ന നടിമാരായ അമൃത നായർ, ആതിര മാധവ്, രേഷ്മ നായർ, തുടങ്ങിയ നടിമാരും നവദമ്പതിമാർക്കുള്ള ആശംസ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നോ എന്നത് സംബന്ധിച്ച് വിവരമില്ല. വിവാഹത്തിന്റെ തിരക്കുകൾ കഴിഞ്ഞ ഉടനെ നൂബിൻ അഭിനയത്തിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് വിചാരിക്കുന്നത്.

ഏഴ് വർഷമായി രഹസ്യമായി കൊണ്ട് നടന്നിരുന്ന പ്രണയം വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നൂബിൻ. പ്രതിശ്രുത വധുവിനൊപ്പമുള്ള മനോഹര വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

നൂബിനും പ്രണയിനിയും ഒന്നിച്ചുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. ബീച്ചിൽ നിന്നുള്ള വീഡിയോയിൽ ഓടി വന്ന് നൂബിന്റെ നെഞ്ചിലേക്ക് ചായുന്ന പെൺകുട്ടിയെ ആണ് കണ്ടത്. എന്റെ അവസാനദിവസം വരെയും നിന്നെ പ്രണയിക്കുമെന്ന ക്യാപ്ഷനോടെയായാണ് നൂബിൻ അന്ന് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയായിരുന്നു ആളുകൾ വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചത്.

കഴിഞ്ഞ വർഷമാണ് നൂബിൻ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. ആള് ഡോക്ടറാണ്. അഞ്ച് അഞ്ചര വർഷമായി പ്രണയത്തിലാണ്. വിവാഹം ഒരു വർഷത്തിന് ശേഷം ഉണ്ടാവും’ എന്നാണ് നൂബിൻ അന്ന് പറഞ്ഞത്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും അഭിനയിരുന്നു. നിരവധി ആരാധകരാണ് പ്രതീഷിനുള്ളത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

6 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

7 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

8 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

9 hours ago