kerala

മന്ത്രി കസേരയോ മറ്റു പദവികളോ കിട്ടുമെന്ന് കരുതി ജനങ്ങളെ വഞ്ചിക്കാൻ തയ്യാറല്ല – കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ

തിരുവനന്തപുരം. മന്ത്രി കസേരയോ മറ്റു പദവികളോ കിട്ടുമെന്ന് കരുതി പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കാൻ താൻ തയ്യാറല്ലെന്ന വിവാദ പ്രസ്താവനയുമായി കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ. ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനമാണ് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ മനസ്സ് തുറന്നു പറഞ്ഞിരിക്കുന്നത്. ‘എനിക്ക് മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് ഒരിക്കലും ഞാൻ പ്രവർത്തിക്കില്ല. എനിക്ക് ഒരു സ്ഥാനവും വേണ്ട.’– ഗണേഷ് പറഞ്ഞു.

മുന്നണിയില്‍ ആരോഗ്യപരമായ കൂടിയാലോചനകളില്ല. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല. പങ്കെടുക്കുന്നവരുടെ തിരക്കാകാം ഇതിനൊക്കെ കാരണമെന്നും ഗണേഷ് കുമാറിന്റെ പരിഹാസം. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാത്തതിൽ സർക്കാരിനോടും ഇടതുപക്ഷത്തോടുമുള്ള അതൃപ്തിയും പ്രതിഷേധവുമാണ് ഗണേഷ് കുമാർ തുറന്നടിച്ചിരിക്കുന്നത്.

റോഡുകളുടെ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ മണ്ഡലങ്ങളിൽ എംഎൽഎമാർക്ക് പോകാൻ സാധിക്കാത്ത സ്ഥിതി. വികസനരേഖയിൽ ചർച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങൾ വോട്ട് ചെയ്യുന്നതുകൊണ്ടാണ് ഞാൻ നിയമസഭയിലേക്ക് വരുന്നത്. അവിടെ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ട് – ഗണേഷ് കുമാർ പറഞ്ഞു.

Karma News Network

Recent Posts

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

35 seconds ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

26 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

30 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

59 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago