topnews

നവകേരള സദസ്സ്, മുഖ്യമന്തിയും മന്ത്രിമാരും വരുന്ന വഴിയിൽ വിളക്കുകൾ തെളിയിക്കണം, നിര്‍ദേശവുമായി തദ്ദേശ സ്ഥാപനങ്ങൾ

കോഴിക്കോട് : നവകേരള സദസിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും ദീപാലങ്കാരം നടത്തണമെന്ന് കൊയിലാണ്ടി നഗരസഭയുടെ നിര്‍ദേശം. സ്ഥാപനത്തിന് മുന്‍വശത്ത് ഹരിതചട്ടം പാലിച്ചുള്ള അലങ്കാരങ്ങള്‍ ഒരുക്കണമെന്നും സ്ഥാപനത്തിന്റെ മുന്‍വശവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഉത്തരവുണ്ട് .

നവംബര്‍ 23 മുതല്‍ 25 വരെ മൂന്നുദിവസങ്ങളില്‍ വൈദ്യുതദീപങ്ങള്‍ തെളിയിച്ചുള്ള അലങ്കാരങ്ങള്‍ സജ്ജീകരിക്കണമെന്നാണ് നിർദ്ദേശം. മുഖ്യമന്ത്രിയും മന്ത്രിമാരും നവംബര്‍ 25-ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരള സദസ്സ് വേദിയിൽ എത്തും. ഇത് എല്ലാവരെയും അറിയിക്കുന്നതിനായാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.

നവകേരള സദസ്സിന്റെ ഭാഗമായി ദീപം തെളിയിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും അതിനാല്‍ നിര്‍ബന്ധമായും ദീപം തെളിയിക്കേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നടുവണ്ണൂര്‍ പഞ്ചായത്ത്. ദീപം തെളിയിച്ച് അതിന്റെ ഫോട്ടോ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കാനും നിർദ്ദേശമുണ്ട്.

karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

5 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

11 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

37 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago