topnews

അവയവദാന പദ്ധതിക്കെതിരായ പരാമർശം, ഡോ. ഗണപതി‍യോട് തെളിവ് ഹാജരാക്കാൻ നോട്ടീസ്‌

തിരുവനന്തപുരം : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന അവയവദാനത്തിനെതിരെയും ഒരു മതവിഭാഗത്തിനെതിരെയും നടത്തിയ പരാമര്‍ശങ്ങളിൽ തെളിവ് ഹാജരാക്കാൻ ല്‍ ഡോ. ഗണപതിക്ക് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ നോട്ടീസ് അയച്ചു. സര്‍ക്കാര്‍ അവയവദാന പദ്ധതിക്കെതിരെ
ഡോ. ഗണപതി‍ നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. . ആരോപണങ്ങളില്‍ ഡോ. ഗണപതി തെളിവ് ഹാജരാക്കണമെന്നാണ് ഡിഎംഒ ആവശ്യപ്പെട്ടിട്ടുള്ളത്.

മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങള്‍ സ്വകാര്യ ആശുപത്രിയുടെ അറിവോടെ അധികൃതര്‍ വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ് ഡോ. ഗണപതി. ഒരു മതവിഭാഗത്തിലുള്ള ഡോക്ടര്‍മാരും ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതെന്നാണ് ഡോ ഗണപതി പറഞ്ഞത്.

ഡോ. ഗണപതി അവയവദാനത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്മടപടി ഉണ്ടായത്. ഡോ. ഗണപതി നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

6 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

34 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago