കോഴിക്കോട്. ടൊവിനോ തോമസ് നായകനായ ഒരു കുപ്രസിദ്ധ പയ്യന് എന്ന സിനിമ കഥയ്ക്ക് ആധാരമായ കുപ്രസിദ്ധ പയ്യന് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. ഒരു കുപ്രസിദ്ധ പയ്യന് എന്ന സിനിമയുടെ കഥയ്ക്ക് ആധാരമായത് ജയേഷ് പ്രതിയായ സുന്ദരിയമ്മ വധക്കേസായിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ കുപ്രസിദ്ധ പയ്യന് എന്ന വിശേഷണത്തോടെ ജയേഷിന്റെ അഭിമുഖങ്ങള്‍ മാധ്യമങ്ങൾ കൊടുത്തിരുന്നു.
ക്ലാസ് വിടുന്ന സമയത്ത് സ്കൂളില്‍ കടന്ന് ബാത്ത്റൂമില്‍ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുപ്രസിദ്ധ പയ്യന് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് അറസ്റ്റിലായ ജയേഷ്.
നഗരപരിധിക്കുള്ളിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് ജയേഷിൻറെ അറസ്റ്റ്. ക്ലാസ് വിടുന്ന സമയത്ത് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ത്ഥമായി സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ജയേഷ് സ്കൂളിന്റെ മൂത്രപ്പുരയില്‍ കടന്നു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ഉണ്ടായത്.
നേരത്തെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ജയേഷിന്റെ പേരിൽ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസ് നിലവിലുണ്ട്. വെള്ളയില്‍ പോലീസ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുണ്ട്. ഇതോടെയാണ് ജയേഷ് കോഴിക്കോട് നഗരത്തില്‍ തന്നെ താമസമുണ്ടെന്ന് പോലീസ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…