trending

കാൻസർ തിന്ന ‘എന്റെ കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്, മയ്യിത്ത് ആരെയും കാണിക്കരുത്, നോവായി കുറിപ്പ്

മുഹമ്മദ് ഹലീൽ എന്ന കുഞ്ഞിന്റെ കാൻ‌സർ ബാധിച്ചുള്ള മരണത്തിന്റെ വേദന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ഇസ്ലാമിക മതപണ്ഡിതൻ നൗഷാദ് ബാഖവി. മരിച്ചു കിടക്കുമ്പോൾ തന്റെ മുഖം ആരെയും കാണിക്കരുതെന്ന ഹലീലിന്റെ ആഗ്രഹത്തിനു പിന്നിലുള്ള കണ്ണീരുറയുന്ന കാരണവും നൗഷാദ് ബാഖവി കുറിപ്പിലൂടെ അടിവരയിടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

” എന്റെ മയ്യിത്തിന്റെ മുഖം ആരെയും കാണിക്കാത്തതാ നല്ലത്. എന്റെ കാൻസർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത് ” ഞാൻ മുഹമ്മദ് ഹലീൽ എന്റെ സ്ഥലം മുവാറ്റുപുഴ ഈ റമളാനിൽ ഞാൻ ഉണ്ടാകില്ല നിങ്ങൾ പ്രാർത്ഥിക്കണേ ശഅബാൻ 9 ന് രാത്രി 11 ന് ഞാൻ മരണപ്പെടുകയാണ്..! വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നേ അടക്കാൻ വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. ഒത്തിരി ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു പക്ഷെ കണ്ണിന്റെയുള്ളിൽ കാൻസറിന്റെ മാരകമായ അണുക്കൾ കടന്നുകൂടി മുഖംപോലും വികൃതമായി അത് സാരമില്ല പക്ഷേ വേദന സഹിക്കാൻ കഴിയുന്നില്ല. നല്ല കൂട്ടുകാരൊക്കെയുണ്ട് പക്ഷെ ഞാൻ പതിയെ പതിയെ അവരിൽനിന്നും അകന്നിരുന്നു കാരണം ഞാൻ പെട്ടെന്ന് മരിക്കും എന്നറിയാം വെറുതേ അവരെ ദുഖ:ത്തിലാഴ്ത്തണ്ടല്ലോ എന്റെ ഏറ്റവും വലിയ സങ്കടം ജീവന്റെ ജീവനായ ഉമ്മയേം ഉപ്പയേം ഓർത്തിട്ടാണ് ഒരു പാട് ശ്രമിച്ചു അവർ പാവങ്ങൾ കണ്ടും കെട്ടിപ്പിടിച്ചും കളിച്ചും ചിരിച്ചും കൊതി തീർന്നില്ല. ഞാൻ അവർക്ക് വേണ്ടി സ്വർഗത്തിൽ കാത്തിരിക്കും..

എനിക്കൊരു സൈക്കിളുണ്ട് അതിലൂടെ പറക്കാൻ കൊതിയുണ്ടായിരുന്നു പക്ഷെ എന്റെ അവസ്ഥ അതിന് പറ്റിയതല്ലല്ലോ.. ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് അത് കൊടുത്ത് ആ കാശ് ഒരു യത്തീമിന് കൊടുക്കാൻ. എല്ലാരും എന്റെ മാതാപിതാക്കൾക്ക് ദുആചെയ്യണേ….ഇന്നലെ മരണപ്പെട്ട മുഹമ്മദ്‌ ഹലീലിന് നമ്മളോട് പറയാൻ ഉള്ളത് ഇതായിരിക്കും.. എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് “അള്ളാഹു തന്ന കണ്ണ്. സൂക്ഷിക്കണേ എപ്പോഴും മൊബൈലും ഹറാമും മാത്രമാകാതെ ഇടയ്ക്ക് ഖുർആനിലേക്കൊക്കെ ഒന്ന് നോക്കിക്കോണേ.. ഇപ്പോൾ അതിൻ്റെ വില നമുക്കറിയില്ല…അല്ലാഹു മുഹമ്മദ്‌ ഹലീലിന് സ്വർഗ്ഗം നൽകട്ടെ… മാതാ പിതാക്കൾക്ക്

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

56 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

1 hour ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

3 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago