topnews

ഉപ്പയുടെ ഖബറില്‍ എനിക്ക് പോകണം, നെഞ്ചുപൊട്ടി നൗഷാദിന്റെ മകള്‍ നഷ്‌വ

പാചക വിദഗ്ധനും സിനിമ നിര്‍മ്മാതാവുമായ നൗഷാദിന്റെ മരണം മലയാളികള്‍ക്ക് ആകെ നൊമ്പരമായിരിക്കുകയാണ്. നൗഷാദിന്റെ ഏക മകള്‍ നഷ്‌വയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏവരുടെയും ഉള്ളുരുകുകയാണ്. രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. നൗഷാദ് കൂടി പോയതോടെ നഷ്വ ജീവിതത്തില്‍ തനിച്ചായിരിക്കുകയാണ്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഉണ്ടായ ഈ ദുരന്തങ്ങള്‍ 13കാരിയെ ആകെ തളര്‍ത്തിയിരിക്കുകയാണ്. നൗഷാദിന് അന്ത്യചുംബനം നല്‍കി വിട നല്‍കുന്ന നഷ്‌വയെ കണ്ടുനില്‍ക്കാന്‍ ആര്‍ക്കുമായില്ല. ഉപ്പയുടെ ഖബറില്‍ എനിക്ക് പോകണം എന്ന് പറഞ്ഞ് പൊട്ടി കരയുന്ന നഷ്‌വയെ സമാദാനിപ്പിക്കാന്‍ ചുറ്റമുള്ളവര്‍ ഏറെ കഷ്ടപ്പെട്ടു. അവരുടെ ഒന്നും സമാധാന വാക്കുകള്‍ക്ക് അവളുടെ കണ്ണുനീരിനെ പിടിച്ചു കെട്ടാനായില്ല.

കഴിഞ്ഞ ഒരു മാസത്തോളമായി ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു നൗഷാദ്. രോഗങ്ങളോട് പൊരുതവെ രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇത് നൗഷാദിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ഐസിയു കിടക്കയില്‍ കിടന്നാണ് ഭാര്യയുടെ മൃതദേഹം അവസാനമായി അദ്ദേഹം കണ്ടത്. മാതാവിന്റെ വേര്‍പാടിന്റെ വേദനയിലും നൗഷാദ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു മകള്‍ നഷ്‌വ. എന്നാല്‍ ആ പ്രതീക്ഷയും അസ്ഥാനത്തായി. ദീര്‍ഘ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് നൗഷാദ് ഷീബ ദമ്പതികള്‍ക്ക് മകള്‍ ജനിച്ചത്.

പെരുമാറ്റത്തില്‍ സൗമ്യത പുലര്‍ത്തിയ പ്രിയങ്കരനായ നൗഷാദിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാ ലോകത്തെ സുഹൃത്തുക്കളും. അവര്‍ക്കും നഷ്‌വയുടെ ഈ നഷ്ടം വിശ്വസിക്കാനാകുന്നില്ല. ‘അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോന്‍ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു. സ്‌നേഹിതാ… പ്രിയപ്പെട്ടവള്‍ക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയില്‍ നഷ്‌വ മോളെ ചേര്‍ത്തു പിടിച്ചു കൊള്ളും’ നിര്‍മാതാവ് ആന്റോ ജോസഫ് കുറിച്ചു.

ചലച്ചിത്ര നിര്‍മാതാവായിരുന്നുവെങ്കിലും പാചകരംഗത്തായിരുന്നു നൗഷാദിന് ഏറെ ആരാധകരുണ്ടായിരുന്നത്. സൗമ്യമായ പുഞ്ചിരിയും ലാളിത്യമാര്‍ന്ന അവതരണ ശൈലിയുമാണ് നൗഷാദിനെ വ്യത്യസ്തനാക്കിയിരുന്നത്. തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന് പാചകത്തോടുള്ള താല്‍പര്യം പകര്‍ന്നു കിട്ടിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്ന് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനായെത്തുകയും ചെയ്തു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago