പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരന് എന്‍.എസ്. മാധവന്. ഹൃദയം റിലീസ് ആയാല്‍ താന്‍ എന്തായാലും കാണുമെന്നും അതിനൊരു കാരണമുണ്ടെന്നുമാണ് എന്‍.എസ്. മാധവന് ട്വിറ്ററില്‍ കുറിച്ചത്.
‘ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്’ എന്നായിരുന്നു ദര്‍ശനയുടേയും പ്രണവിന്റേയും ചിത്രമുള്ള ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് എന്‍.എസ്. മാധവന് കുറിച്ചത്. ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കിസ്മത്ത് സിനിമയിലും അങ്ങനെ ആയിരുന്നല്ലോ എന്നും ചിത്രം വര്‍ക്ക് ഔട്ട് ആകുമെന്ന് പ്രതീക്ഷിക്കാം എന്നുമാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. എന്നാല്‍ എന്‍.എസ്. മാധവന്റെ അഭിപ്രായത്തോട് വിയോജിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ദര്‍ശന.’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ എങ്ങനെയാണ് ഇരുവരുടെയും പ്രായം മനസിലാകുന്നതെന്നായിരുന്നു ഇവര്‍ ചോദിക്കുന്നത്.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…