topnews

തൃശൂരിലെ ഉത്സവങ്ങളിൽ ഇനി കൂടുതൽ ആനകൾ; ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാൻ അനുമതി

തൃശൂരിലെ ഉത്സവങ്ങളിൽ ഇനിമുതൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാൻ അനുമതി നൽകി. നേരത്തെ അഞ്ച് ആനകൾക്കാണ് അനുമതി നൽകിയിരുന്നത്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി നൽകിയത് നിരവധി ആന ഉടമകൾക്ക് വലിയ ആശ്വാസമാകും.

ഉത്സവങ്ങൾ സജീവമായിട്ടും എഴുന്നള്ളിപ്പുകൾക്ക് ആനയുടെ എണ്ണം വർദ്ധിപ്പിക്കാൻ അനുമതി നൽകാത്തതിനെതിരെ ആന ഉടമകൾ രംഗത്തെത്തിയിരുന്നു. മറ്റെല്ലാ മേഖലയിലും ഇളവുകൾ നൽകിയിട്ടും ആനകളെ എഴുന്നള്ളിക്കുന്നതിൽ മാത്രം നിയന്ത്രണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ പറയുന്നു.

ഗുരുവായൂർ ആനക്കോട്ടയിൽ അടക്കം അഞ്ഞൂറോളം നാട്ടാനകളാണുള്ളത്. ഇതിൽ മദപ്പാട്, മറ്റ് രോഗങ്ങൾ എന്നിവ കാരണം 350 ഓളം ആനകളെ മാത്രമാണ് എഴുന്നള്ളിക്കാനാകുക. എന്നാൽ കഴിഞ്ഞ 20 മാസത്തിലേറെയായി ലക്ഷക്കണക്കിന് രൂപ നഷ്ടം സഹിച്ചാണ് ഇവർ ആനകളെ പരിപാലിക്കുന്നത്.

Karma News Editorial

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

2 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

3 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

29 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

33 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago