തിരുവനന്തപുരം. രാജിവച്ച സജി ചെറിയാന്റെ ഓഫിസിലെ അഞ്ച് സ്റ്റാഫിനെ മന്ത്രി മുഹമ്മദ് റിയാസിന്റെ പഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചു. മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ 25 പേര് മാത്രമെ പാടുള്ളുവെന്നാണ് എല്‍ഡിഎഫ് നയം. ഇത് നിലനില്‍ക്കെയാണ് മുഹമ്മദ് റിയാസ് പുതിയതായി അഞ്ച് പേരെക്കൂടി പഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചത്.
ഇതോടെ മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 29-തായി. സജി ചെറിയാന്റെ പഴ്സനല്‍ സ്റ്റാഫിനെക്കൂടെ മുഹമ്മദ് റിയാസ് പഴ്സനല്‍ സ്റ്റാഫില്‍ എടുത്തത് പെന്ഷന് ഉറപ്പാക്കുവനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സജി ചെറിയാന് രാജി വെച്ചതിന് പിന്നാണ് പഴ്സനല്‍ സ്റ്റാഫിനെ പിരിച്ച് വിട്ടിരുന്നു. ഇതിനെക്കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ധമമന്ത്രിയുടെ ഓഫീസാണ്. ഇവിടെ പോലും പഴ്സനല്‍ സ്റ്റാഫ് 19 പേര് മാത്രമെയുള്ള. അതേസമയം മുഹമ്മദ് റിയാസ് 24-ല്‍ നിന്നും പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം 29-തായി ഉയര്‍ത്തി. പഴ്സനല്‍ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ നിയമനം.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…