topnews

തടവുകാരെ കുത്തിനിറച്ച് വിയ്യൂര്‍ ജയിലില്‍ ; ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാകുന്നു

തൃശ്ശൂര്‍ : വിയ്യൂര്‍ ജയിലില്‍ തടവുകാരെ കുത്തിനിറക്കുന്നു. 560 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലിലിപ്പോള്‍ തടവുകാരുടെ എണ്ണം 950 ആണ്. ജീവനക്കാരാകട്ടെ, 45 ശതമാനം കുറവുമാണ്. ഇത്രയും തടവുകാരെ നോക്കാനുള്ള ജീവനക്കാരും ഇല്ല. തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നിത്യ സംഭവമാകുകയാണ്.
ജയില്‍വകുപ്പിന്റെ പുതിയ നിര്‍ദേശപ്രകാരം അതത് മേഖലകളിലെ ഗുണ്ടാ തടവുകാരെ അവരുടെ മേഖലയിലെ ജയിലുകളില്‍ പാര്‍പ്പിക്കാന്‍ പാടില്ല. അതുപ്രകാരം കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ജയിലുകളിലെ തദ്ദേശതടവുകാരെ വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുന്നത്.

ഇതാണ് വിയ്യൂര്‍ ജയിലില്‍ ഗുണ്ടാ തടവുകാര്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. നിലവിലുള്ള 950 തടവുകാരില്‍ നൂറിലേറെപ്പേര്‍ ഗുണ്ടാ തടവുകാരാണ്. ഇവരും സാധാരണ തടവുകാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. ഇതു കാരണം ജയിലില്‍ തടവുകാരുടെ വിവിധ സംഘങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ജീവനക്കാരും ഇവരെ നിയന്ത്രിക്കാൻ പെടാപ്പാട്പ്പെടുന്നു.

ജയില്‍ നിയമപ്രകാരം ആറ് തടവുകാര്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ വീതം വേണം. എന്നാല്‍, വിയ്യൂര്‍ ജയിലില്‍ ഇപ്പോള്‍ 12 പേര്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. ജയിലുകളില്‍ താത്കാലിക സര്‍വീസിനായി കെക്സ്‌കോണ്‍ വഴി വിമുക്തഭടന്മാരെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായി നിയമിച്ചിരുന്നത് നിര്‍ത്തലാക്കിയതും വിയ്യൂര്‍ ജയിലില്‍ വലിയ തിരിച്ചടിയായി. ജയില്‍ വകുപ്പിലേക്ക് നിയമിക്കപ്പെടുന്നവര്‍ ജോലിസമ്മര്‍ദ്ദം കാരണം ജോലി ഉപേക്ഷിച്ചു പോകുന്ന അവസ്ഥയാണ് മിക്കപ്പോഴും ഉണ്ടാകുന്നത്. കൊടുംകുറ്റവാളികളെ കൈകാരയം ചെയ്യാനുള്ള പരിശീലനം ജീവനക്കാർക്ക് നൽകേണ്ടതുമുണ്ട്.

Karma News Network

Recent Posts

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

13 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

42 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

3 hours ago