more

ഞാന്‍ ഉറക്കെ കരഞ്ഞു…എനിക്ക് വേദന സഹിക്കാന്‍ കഴിഞ്ഞില്ല, നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കെടുകാര്യസ്തത തുറന്ന് കാട്ടി യുവതി

ഗര്‍ഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞ് ഒടുവില്‍ അവരുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു.കോവിഡിനോടുള്ള ഭയവും കടുത്ത നിയന്ത്രണങ്ങളും ആ കുഞ്ഞുങ്ങളുടെ മരണത്തിന് വഴിയൊരുക്കി.ഇൗ സാഹചര്യത്തില്‍ വിദേശത്ത് നിന്നും നാട്ടില്‍ എത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്ന അശ്വതി ജി നായര്‍ എന്ന നഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ താന്‍ പ്രസവ വേദനയുമായി എത്തിയപ്പോള്‍ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് യുവതി പറയുന്നു.കോവിഡിനോടുള്ള ഭയമാണെങ്കിലും വേദനകൊണ്ട് പുളയുന്ന പൂര്‍ണ ഗര്‍ഭിണിയോട് ഇത് കാണിക്കരുതെന്നാണ് അശ്വതി പറയുന്നത്.

അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,ഞാനും ഒരു നഴ്‌സ് ആണ്,സൗദിയില്‍ നിന്ന് വന്നപ്പോള്‍ 14 ദിവസത്തെ എന്റെ ക്വാററ്റിന്‍ കാലയളവിനുശേഷം ഡെലിവറി ആകുമെന്ന് ഞാന്‍ വിചാരിച്ചു,പക്ഷേ അടുത്ത ദിവസം ഡെലിവറി ആകുമെന്ന് ഞാന്‍ കരുതിയില്ല.ഉച്ചയ്ക്ക് 1.30 ന് വേദന ആരംഭിച്ചു.കൊറോണ കാരണം ആ സമയം ഞങ്ങളുടെ കാറില്‍ പോകാനോ ഇഷ്ടമുളള ആശുപത്രിയില്‍ പോകാനോ അനുവാദമില്ല.അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ആംബുലന്‍സും ഒരുക്കി,മെഡികല്‍ കോളേജിലേക് പോകാനും നിര്‍ദേശിച്ചു.ഞാനും എന്റെ ഭര്‍ത്താവും അവിടെ 3 മണിക്ക് എത്തി.ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഞങ്ങളോടുള്ള സ്റ്റാഫ് സമീപനം വളരെ കഠിനമായിരുന്നു.എന്നെ പരിപാലിക്കാന്‍ അവര്‍ വളരെ ഭയപ്പെടുന്നു.ഞാനും ഒരു നഴ്‌സ് ആണ്,2000 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞാനും ജോലി ചെയ്യുന്നത്.ഗര്‍ഭത്തിന്റെ എട്ടാം മാസം വരെ ഞാന്‍ കൊറോണ ഡ്യൂട്ടി ചെയ്തു.ഞാന്‍ ഭക്ഷണം ശരിയായി കഴിച്ചില്ല,എനിക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ല.ആ സമയം എന്റെ അടുത്ത് വരുന്ന ഒരു രോഗികളോടും ഈ അവഗണന കാണിചില്ല.നാട്ടില്‍ ഗവര്‍മെന്റ് ഹോസ്പിറ്റല്‍സ് പൊതുവേ രോഗികളോട് ഒരു അവജ്ഞ ആണ്.

ഞാന്‍ ഉറക്കെ കരഞ്ഞു…എനിക്ക് വേദന സഹിക്കാന്‍ കഴിഞ്ഞില്ല.എനിക്ക് ശ്വസിക്കാനും കഴിഞ്ഞില്ല.ആ സമയം,അവര്‍ എന്റെ മുഖത്ത് n95 മാസ്‌ക് ഇട്ടു.ഞാന്‍ അവരോട് അപേക്ഷിചു എനിക് ശ്വസിക്കാന്‍ പറ്റുനില്ല.എനിക് സര്‍ജികല്‍ മാസ്‌ക് തരു,അവര്‍ ഇല്ല എന്ന് പറഞു മാറിപോയി.വിയര്‍പ്പ് കാരണം എന്റെ വസ്ത്രം പൂര്‍ണ്ണമായും നനഞ്ഞു.എന്റെ അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ബ്രേക്ക് ആയി,ദ്രാവകം ഒരു വശത്ത് ഒഴുകുന്നു.1 മുതല്‍ 2 മണിക്കൂര്‍ വരെ അവര്‍ എന്നെ പുറത്തു കിടത്തി.എന്നെ അസസ്‌മെന്റ് ചെയ്യാന്‍ അവര്‍ ശ്രമിചില്ല.അവര്‍ എന്നോട് പറഞ്ഞ ഒഴിവുകഴിവുകള്‍,പിപി കിറ്റ് തയ്യാറല്ല.ഡോക്ടര്‍മാര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നു.അവര്‍ എന്നെ അകത്തേക്ക് കൊണ്ടുപോകാന്‍ പോലും ശ്രമിച്ചില്ല.അവര്‍ അങ്ങനെ ഒരു അനാസ്ഥ കാണികുബോഴും,എനിക് എന്ത് സംഭവിചാലും,എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഒരു സ്റ്റാഫ് പോലും ശാന്തമായി സംസാരിച്ചില്ല.അവസാനം ഒരു സ്റ്റാഫ് പുറത്ത് വന്ന് ഡയലറ്റേഷന്‍ പരിശോധിച്ച് എന്നെ അകത്തേക്ക് കൊണ്ടുപോയി.എന്റെ മാസ്‌ക് ശരിയായ സ്ഥാനത്ത് ഇല്ലായിരുന്നു,അവര്‍ അതിനായി ആക്രോശിച്ചു.ഞാന്‍ വേദനയുടെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് അവര്‍ക്കറിയാം.അപ്പോള്‍ പോലും അവര്‍ ഒരു ദയയും കാണിക്കുന്നില്ല.കൊറോണയെക്കുറിച്ച് എല്ലാവരും പരിഭ്രാന്തരാണെന്ന് എനിക്കറിയാം.പക്ഷേ കുറഞ്ഞത് അവര്‍ക്ക് മൃദുവായി പെരുമാറാന്‍ കഴിയും.നാമെല്ലാവരും മനുഷ്യരാണ്,മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കുക.അവര്‍ സാധാരണ ഡെലിവറിക്ക് ശ്രമിച്ചു.പക്ഷേ അത് പരാജയപ്പെട്ടു.അതിനുശേഷം എന്നെ അവര്‍ സിസേറിയന്‍ ചെയ്തു.5 മണിക്കൂറിന് ശേഷം ഇടിമിന്നലോടുകൂടിയ മഴയുള്ള സമയം,ഞാന്‍ എന്റെ കുഞ്ഞിന് ജന്മം നല്‍കി.എന്തുകൊണ്ടാണ് ഞാന്‍ ഇവിടെ പറഞ്ഞത് എന്നാല്‍,ചികില്‍സ കിട്ടാതെ,ഇരട്ട കുട്ടികള്‍ മരിച സംഭവം എന്നെ വല്ലാതെ വേദനിപിച്ചു.നിങ്ങളുടെ അടുത്തേക്ക് വരുന്ന രോഗിയോട് ആക്രോശിക്കരുത്.കുറഞ്ഞത് മൃദുവായി പെരുമാറുക.അവരെ പരിശോധിക്കുക.അശ്രദ്ധമായിരിക്കരുത്.ഒരു ജീവന്‍ എടുക്കാന്‍ നിങ്ങള്‍ ആരുമല്ല.എന്നാല്‍ നിങ്ങള്‍ക്ക് ഒരു ജീവന്‍ നഷ്ടപ്പെടാതെ രക്ഷിക്കാന്‍ കഴിയും…

Karma News Network

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

18 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

3 hours ago