topnews

ബാത്റൂമില്‍ പോകാനോ വെള്ളം കുടിക്കാനോ കഴിയില്ല, ഹൃദയം തൊട്ട് കൊറോണ വാര്‍ഡിലെ നഴ്സിന്റെ കുറിപ്പ്

എല്ലാവരും രോഗികളേ അകറ്റി നിർത്തുന്നു. രോഗികൾ പോയ റൂട്ട് മാപ്പ് പുറത്ത് വിട്ട് ജനം ആകെ ജാഗ്രതയിൽ. രോഗി ഉണ്ട് എന്ന് കേൾക്കുന്നിടത്ത് നിന്നും ജനം അകലേക്ക് മാറുന്നു. എന്നാൽ അവരെ മരുന്ന് നല്കിയും, അടുത്ത് ഇടപഴുകിയും, ഇഞ്ചക്ഷൻ വച്ചും, ആശ്വസിപ്പിച്ചും, അവരുടെ എല്ലാ ക്ഷേമവും മാനസീക പ്രയാസവും അകറ്റുകയും ചെയ്യുന്ന ഭൂമിയിലെ മാലാഖാ മാരെ കുറിച്ച് എത്ര പേർ ഓർക്കും. സ്വജീവനും കുടുംബവും മക്കളേയും എല്ലാം മറന്ന് അവർ ഏറ്റെടുക്കുന്ന റിസ്ക് നിങ്ങൾക്ക് അറിയാമോ?
ലോക നേഴ്സുമാർ എല്ലാം ഇപ്പോൾ വൻ പ്രതിസന്ധിയാണ്‌ ഏറ്റുടുക്കുന്നത്. നേഴ്സ് ജോലി ഒട്ടും നിസാരമല്ല, ചിലപ്പോൾ സ്വ ജീവൻ പണയം വയ്ച്ചും അവർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കും. രാജ്യം കാക്കുന്ന പട്ടാളക്കാർ ആ രാജ്യത്തേ ജനത്തിനായി പോരാടി മരിക്കുമ്പോൾ ഒരു നേഴ്സ് ലോകമാകെയുള്ള മനുഷ്യരെ ഒരു പോലെ കാണുന്നു. ലോകമാകെ ഉള്ള മനുഷ്യർക്കായി വലിയ റിസ്കാണ്‌ ഈ സമയങ്ങളിൽ നമ്മുടെ മാലാഖമാർ ഏറ്റെടുക്കുന്നത്. അവർ വലിയ കൃത്യങ്ങളും കടമയും, ഉത്തരവാദിത്വവും ലോക മനുഷ്യ വർഗ്ഗത്തിനായി ഏറ്റെടുക്കുകയാണ്‌ എന്ന് മറക്കരുത്.

ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ഇറ്റലിയില്‍ നിന്നുള്ള ഒരു നഴ്സ് പങ്കുവച്ച കുറിപ്പ്.ഒന്നിരിക്കാതെ നില്‍ക്കാതെ എന്തിനധികം ഒന്നു ബാത്‌റൂമില്‍ പോവുകയോ ഇത്തിരി വെള്ളം കുടിക്കുകയോ പോലും ചെയ്യാതെ ഓടി നടക്കുന്നുണ്ട് അവരെ പോലെ ആയിരങ്ങള്‍. മാലാഖമാരെന്ന് നാം ഓമനപ്പേരിട്ടു വിളിക്കുന്ന നഴ്‌സുമാര്‍. പേടിയുണ്ട് അവര്‍ക്കും. എന്നാലും ജീവനു വേണ്ടി ഉയരുന്ന കൈകള്‍ കാണുമ്ബോള്‍ അവര്‍ എല്ലാം മറക്കുന്നു.

ഇതിനെല്ലാം പുറമേ വൈറസിനെ പ്രതിരോധിക്കാന്‍ ധരിക്കുന്ന സംരക്ഷണ വസ്ത്രങ്ങളും ഉപകരണങ്ങളുമൊക്കെ ഉണ്ടാക്കുന്ന അസ്വസ്ഥതകളും പ്രയാസങ്ങളും വേറെയും. ഇതെല്ലാം എത്രത്തോളം ശരീരത്തെ ബാധിക്കുന്നുവെന്നും അവര്‍ ഉപകരണങ്ങള്‍ ധരിച്ച്‌ മുറിപ്പാടുകള്‍ ഉണ്ടായ മുഖത്തിന്റെ ചിത്രം സഹിതം അലെസ്സിയ ബൊണാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നു. മിലനിലെ ഗ്രോസെറ്റോ ഹോസ്പിറ്റലിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

‘ ഞാന്‍ ശാരീരികമായി തളര്‍ന്നിരിക്കുന്നു, കാരണം സംരക്ഷണ ഉപകരണങ്ങളെല്ലാം വളരെ മോശമാണ്. കോട്ട് ധരിക്കുന്നതുമൂലം അമിതമായി വിയര്‍ക്കും, ധരിച്ചു കഴിഞ്ഞാല്‍ ആറുമണിക്കൂറോളം വെള്ളം കുടിക്കാനോ ബാത്‌റൂമില്‍ പോകാനോ കഴിയില്ല. മാനസികമായും ഏറെ തകര്‍ന്നിരിക്കുകയാണ്. ആഴ്ചകളോളമായി സുഹൃത്തുക്കളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ ഇതൊന്നും ഞങ്ങളുടെ ജോലിക്ക് തടസ്സമാകില്ല.’ അലെസ്സിയ കുറിച്ചു. കണ്ണിനു താഴെയും നെറ്റിയിലും മാസ്‌ക് ഉരഞ്ഞുണ്ടായ മുറിപ്പാടുകള്‍ ചിത്രത്തില്‍ കാണാം.

തങ്ങളുടെ പ്രവര്‍ത്തിയെ വിഫലമാക്കരുതെന്നും വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും ദുര്‍ബലരായവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും ഇവര്‍ അപേക്ഷിക്കുന്നുമുണ്ട്. കുറച്ചു ദിവസം മുമ്ബ് എലീന പഗ്ലിയറിനി എന്ന നഴ്‌സിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്രിമോണയിലെ ആശുപത്രിയിലാണ് ഇവര്‍ ജോലിചെയ്യുന്നത്. പത്തുമണിക്കൂറോളം തങ്ങള്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നു എന്ന് തളര്‍ന്നു കിടക്കുന്ന എലീനയുടെ ചിത്രം എടുത്ത നഴ്‌സ് പറയുന്നുണ്ട്.

ഇതേ സാഹചര്യത്തിലാണ്‌ കേരളത്തിൽ നേഴ്സുമാരോട് ക്രൂരമായി പെരുമാറിയ വാർത്തയും വന്നിരിക്കുന്നത്.കോട്ടയത്ത് കൊറോണ ബാധിതരെ പരിചരിച്ച മെയിൽ ന്യൂസുമാർക്കും താമസിച്ചിരുന്നക് വാടകവീട്ടിൽ നിന്നും അവരെ അടിച്ച് പുറത്താക്കിയിരിക്കുന്നു. രോഗം പകരം സാധ്യത ഉണ്ടെന്നു പറഞ്ഞാണ് ഇവരെ വീട്ടുടമസ്ഥൻ പുറത്താക്കിയത്.നാ​ലു ന​ഴ്സു​മാ​ർ ഒ​രു​മി​ച്ചാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. അതായത് ലോകമാകെ മാലാഖ മാരെന്ന് വിളിച്ച് വാഴ്ത്തുന്ന മരണത്തിൽ നിന്നും മനുഷ്യനെ ജീവനിലേക്കും മരിക്കുന്നവർക്ക് പോലും പ്രത്യാശയും സമാധാനവും നല്കി വിടുകയും ചെയ്യുന്ന നേഴ്സുമാരെ ആദരിക്കുകയാണ്‌. കേരളം അവർക്ക് പിച്ച കാശ് ശമ്പളവും, അടിച്ചിറക്കലും നല്കുന്നു.നേഴ്സുമാരുടെ ഈ വൈകാരിക തലവും കുറിപ്പും എല്ലാവരിലേക്കും ഷേർ ചെയ്യുക

Karma News Network

Recent Posts

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…

11 mins ago

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

26 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

51 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

54 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

1 hour ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago