social issues

മരിച്ചു കിടക്കുന്ന മനുഷ്യന്റെ മൊബൈല്‍ ഫോണില്‍ മകളുടെ ഫോണ്‍ കാള്‍ കാണേണ്ടി വരുന്ന അവസ്ഥ, നഴ്‌സ് പറയുന്നു

കോവിഡ് 19 മഹാമാരി പടര്‍ന്ന് പിടിച്ചതോടെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിച്ച് വരുന്നവരാണ് ആതുരസേവന രംഗത്തുള്ളവര്‍. പലപ്പോഴും കോവിഡ് രോഗികളെ സ്വന്തക്കാരെ പോലെ പരിചരിക്കുകയാണ് ഇവര്‍. ഇപ്പോള്‍ പത്ത് വര്‍ഷമായി കുവൈറ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന കൊല്ലം പത്തനാപുരം സ്വദേശിനി ജീന ഷൈജു തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാമ് ജീനയുടെ പ്രതികരണം.

ജീനയുടെ വാക്കുകള്‍ ഇങ്ങനെ, ”പോയ ദിവസങ്ങളില്‍ ഒന്നില്‍ ഏതാണ്ട് വെളുപ്പാന്‍ കാലത്ത് കാഷ്വാലിറ്റിയില്‍ ഒരാളെ കൊണ്ടുവന്നു. മുപ്പത്തിയെട്ട് വയസോളം തോന്നിക്കുന്ന തമിഴ്‌നാട് സ്വദേശി. ചുറ്റും പരിഭ്രമമേറിയ അയാളുടെ സഹപ്രവര്‍ത്തകരുടെ കണ്ണുകള്‍. ജീവനും മരണത്തിനും ഇടയിലുള്ള കയറ്റിറക്കങ്ങളിലൂടെ ഒരാള്‍. സ്ട്രച്ചറില്‍ നിന്നു കട്ടിലിലേയ്ക്ക് എടുത്തപ്പോള്‍ ദേഹത്ത് ചൂടുണ്ട്. ഞരമ്പുകള്‍ പതിഞ്ഞിരുന്നു. ചുണ്ടുകള്‍ക്ക് നീല നിറം.

കൂടെ വന്നവരോട് കാര്യം ആരാഞ്ഞപ്പോള്‍ വെളുപ്പിന് ഏകദേശം മൂന്നായായപ്പോള്‍ താന്‍ ജോലിചെയ്യുന്ന കമ്പനിയുടെ ക്യാംരിസെ ഡബിള്‍ കട്ടിലിന്റെ മുകളില്‍ നിന്നു ഒച്ചയും ബഹളവും കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും, ടോയ്‌ലെറ്റിനു അടുത്തേക്ക് നടന്നു പോകുന്ന വഴിയില്‍ തൊണ്ടക്കുഴിയില്‍ മുറുകെ പിടിച്ചു കൊണ്ട് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും അറിഞ്ഞു. ആതുരസേവകരെ സംബന്ധിച്ചിടത്തോളം നിര്‍ണായക നിമിഷങ്ങള്‍.ഒരു നിമിഷത്തെ താമസം ഒരു ജീവന്‍ എടുത്തേക്കാം. ഉടന്‍തന്നെ ഞങ്ങള്‍ സിപിആര്‍ തുടങ്ങി. സ്‌ക്രീനില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തെളിയുന്നില്ല. കുറേ സൈക്കിള്‍ സിപിആര്‍ കഴിഞ്ഞപ്പോള്‍ കഴുത്തിലെ ഞരമ്പുകള്‍ അതാ മിടിക്കുന്നു! ഹൃദയം രേഖകള്‍ വരച്ചുതുടങ്ങി; ജീവന്റെ ചിത്രങ്ങള്‍. ജീവന്‍ തിരികെ വന്നു എന്ന സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ വീണ്ടും സ്‌ക്രീനില്‍ നേര്‍രേഖ തെളിയുകയാണ്. എങ്കിലും പ്രതീക്ഷ ഞങ്ങള്‍ കൈവെടിഞ്ഞില്ല.

കണ്ണുകള്‍ സ്‌ക്രീനിലേക്ക് ഉറ്റുനോക്കുന്നു. അയാളുടെ ഹൃദയമിടിപ്പ് കുറയുമ്പോള്‍ ഞങ്ങളുടേത് കൂടി. സമയം മുന്നോട്ട്… കുറെ തിരികെ വരവിനും പോകലിനുമൊടുവില്‍ ഞങ്ങളിലെ അവസാന പ്രതീക്ഷയുടെ തിരിനാളത്തെയും നിത്യമായി കെടുത്തികൊണ്ട് ആ ശരീരം ചേതനയറ്റു. ജീവനില്ലാത്ത നേര്‍രേഖമാത്രം ബാക്കി.പ്രാര്‍ഥനകള്‍ക്കും ശ്രമങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത കരാളവിധി. ഒരിക്കലും തിരിച്ചു വരാനാകാത്ത മരണത്തിന്റെ അഗാധഗര്‍ത്തത്തിലേയ്ക്ക് ഒരു മനുഷ്യജന്മം ഇതാ വഴുതി വീഴുന്നു.

കണ്‍മുന്നില്‍ കാണുന്നത് മരണമല്ലാതെ മറ്റൊന്നുമല്ല. തന്റെ ജീവിത ഓട്ടം ഒരു മനുഷ്യന്‍ അകാലത്തില്‍ പൂര്‍ത്തിയാക്കുന്നു. സഫലമാകാത്ത എത്രയോ ആഗ്രഹങ്ങള്‍ ഈ ചേതനയറ്റ ഹൃദയകോണില്‍ ഉണ്ടായിരുന്നിരിക്കണം? ആഗ്രഹങ്ങള്‍ നിലച്ചു പോയ മനസ്സ്. അവസാന വിധിയുടെ അടയാളമിട്ട് അയാള്‍ യാത്രയായി! ജീവിതം, അത് ഇത്രമാത്രം. മരിച്ചയാളുടെ ഫോണിലേയ്ക്ക് മകള്‍ വിളിക്കുമ്പോള്‍.. .ഇതുപോലെ കണ്‍മുന്നില്‍ തുടിയ്ക്കുന്ന എത്രയെത്ര ജീവിതങ്ങള്‍. മരിച്ചു കിടക്കുന്ന മനുഷ്യന്റെ മൊബൈല്‍ ഫോണില്‍ മകളുടെ ഫോണ്‍ കാള്‍ കാണേണ്ടി വരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ആരാണ് ആ ഫോണ്‍ എടുക്കുക? സ്വന്തം പിതാവ് ഈ ലോകം വിട്ടുപോയി എന്ന് എങ്ങനെയാണ് ആ മകളോട് പറയുക?

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

27 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

50 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago