topnews

ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക

ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക ഒരുങ്ങുന്നു. ന്യായ് പദ്ധതിയും ബില്‍ ഫ്രീ ആശുപത്രികളുമാണ് പ്രകടനപത്രികയിലെ പ്രധാന ആകർഷണങ്ങൾ. സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഒരുക്കും. കാന്‍സര്‍, വൃക്ക രോഗമുള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ സൗജന്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി രൂപീകരിക്കും. ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രഥമ പരിഗണനയുണ്ടാകും. യുഡിഎഫ് പ്രകടനപത്രികയുടെ കരട് ഉടന്‍ പുറത്തുവിടും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന പദ്ധതീയാണ് ന്യായ് പദ്ധതി. ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ബില്‍ ഫ്രീ ആശുപത്രിയും പ്രകടന പത്രികയിലുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയും യുഡിഎഫിന്റെ പ്രകടനപത്രികയിലുണ്ടാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ലോണുകള്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നതടക്കമുള്ള തീരുമാനങ്ങളും പ്രകടന പത്രികയിലുണ്ടാകും. ഇന്നലെ യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുന്ന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ മാസം അവസാനം തന്നെ പ്രകടന പത്രികയുടെ കരട് പുറത്തുവിടും.

Karma News Editorial

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

14 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

36 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago