Categories: kerala

ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ അബ്ദുള്ള; പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കിട്ടും

 

ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ അബ്ദുള്ള. ഫേസ്ബുക്ക് വീഡിയോ വഴിയാണ് ഒ അബ്ദുള്ള ഇസ്ലാമിലേക്കുള്ള ആളെ ചേര്‍ക്കല്‍ വാഗ്ദാനം നടത്തുന്നത്. മാനസിക സംഘര്‍ഷം അനുഭവിച്ച് ഒളിച്ചുനടക്കുന്ന ബിനോയിക്ക് ആത്മഹത്യക്ക് പകരമുള്ള മാര്‍ഗമാണ് ഇസ്ലാമെന്ന് ഒ അബ്ദുള്ള പറയുന്നു.

നടന്‍ ധര്‍മേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കാനാണ് ഒ അബ്ദുള്ള ആവശ്യപ്പെടുന്നത്. ഭാര്യമാരെ ഒരേ പോലെ സ്നേഹിക്കാന്‍ കഴിയുമെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്നും ഒ അബ്ദുള്ള പറയുന്നു.

അദ്ദേഹത്തെ ആരും നിര്‍ബന്ധിക്കുന്നില്ല. ഒരുപക്ഷേ നമ്മള്‍ ഈ പറയുന്ന കാര്യം അദ്ദേഹം അറിഞ്ഞുകൊള്ളണമെന്നുപോലുമില്ല. എന്നാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്ലാമികമായി ചിന്തിക്കുവാന്‍, ഒരു പക്ഷേ അയാള്‍ പരിശുദ്ധനായി മാറിയേക്കാം.

ഒരാളുടെ ജീവിതത്തില്‍ കുറേ വ്യതിയാനങ്ങള്‍ സംഭവിച്ചു. അത്തരത്തിലുള്ള ആളുകളെ അതേ രീതിയില്‍ തന്നെ തുടരാന്‍ വിടുകയാണോ പരിഹാരം. അതുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് മുന്‍പില്‍ നിര്‍ദേശം ഉന്നയിക്കാനുണ്ട്.

എനിക്ക് വട്ടാണെന്നും ലൂസാണെന്നും പറഞ്ഞ് നിരവധി പേര്‍ വരുന്നു. നിങ്ങള്‍ ഈ വക ചപ്പടാച്ചികള്‍ പറയരുത്. ഞാന്‍ എന്തിന് ബിനോയ് കോടിയേരിയെ ക്ഷണിച്ചു അതാണ് പറയേണ്ടത്.

ഇസ്ലാമിന് രണ്ട് രീതിയുണ്ട്. ഒരാളെ ഇസ്ലാമിലേക്ക് വന്ന ശേഷം അയാളെ സംസ്‌ക്കരിച്ച് എടുക്കുക. അയാളോട് ഇങ്ങോട്ട് പോരൂ. താങ്കള്‍ ഇപ്പോള്‍ കൂട്ടിയത് ബീഹാറില്‍ നിന്നാണ്. അടുത്ത തവണ മധ്യപ്രദേശില്‍ നിന്നും പിന്നീട് ഉത്തര്‍പ്രദേശില്‍ നിന്നോ അല്ലെങ്കില്‍ അതുവേണ്ടെന്ന് തോന്നുകയാണെങ്കില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഓരോ പെണ്‍കുട്ടികളെ കൂടെക്കൂട്ടിത്തരാം ഇസ്ലാമിലേക്ക് വരൂ എന്നല്ല പറയുന്നത്. ഇസ്ലാമിലേക്ക് വന്ന് ജീവിതം ഒന്ന് മാറ്റിയെടുത്ത് മുന്‍പ് കഴിഞ്ഞ ജീവിതത്തില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ജീവിതം അതിന് ഉപയുക്തമായ ഒരുപാട് സംഗതികള്‍ ഇസ്ലാമിലുണ്ട്.”- എന്നായിരുന്നു ഒ. അബ്ദുള്ള ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.

ഇത്തരത്തിലുള്ള ആളുകളെ നന്നാക്കിയെടുക്കാന്‍ ഇസ്ലാമാണ് ഉചിതമെന്നും സ്വാതന്ത്രത്തോടെ ജീവിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തിലുള്ള വിശാലമായ ചിന്താഗതി സൂക്ഷിക്കുന്ന മതമാണ് ഇസ്ലാമെന്നും അതിനാല്‍ ബിനോയ് കോടിയേരിക്ക് വേണമെങ്കില്‍ ഇസ്ലാം സ്വീകരിക്കാമെന്നുമാണ് ഒ അബ്ദുള്ള അഭിപ്രായപ്പെടുന്നത്. നടന്‍ ധര്‍മേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കാനും പരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടൂ എന്നുമാണ് ഒ അബ്ദുള്ള പറയുന്നത്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

6 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

6 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

7 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

8 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago