topnews

10 വർഷമായി രാജ്യത്ത് മികച്ച ഭരണം, മോദിയെ പിന്തുണയ്ക്കുന്നുവെന്ന് ഒ. പനീർസെൽവം, ബിജെപിയുമായി സഖ്യചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 10 വർഷമായി മികച്ച ഭരണമാണ് നടക്കുന്നതെന്ന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർസെൽവം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച അദ്ദേഹം ബിജെപിയുമായി സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2024 തിരഞ്ഞെടുപ്പ് ഇരുപാർട്ടികളും ഒന്നിച്ച് നേരിടണമെന്നാണ് തന്റെ അഭിപ്രായമെന്നും പനീർസെൽവം പറഞ്ഞു.

2019 തിരഞ്ഞെടുപ്പ് മുതൽ ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവക്കുന്നത്. നിരവധി രാജ്യങ്ങൾ, രാഷ്‌ട്രത്തലവന്മാർ അദ്ദേഹത്തെ പ്രശംസിക്കുകയാണ്. നരേന്ദ്രമോദിയെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നു. വരുന്ന തിരഞ്ഞെടുപ്പിലും ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ശശികലയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഇടപ്പാടി പളനിസാമിയുമായി തെറ്റിയതിനെ തുടർന്ന് 2022ലാണ് ഒ പനീർസെൽവം എഐഎഡിഎംകെയിൽ നിന്നും പുറത്തുപോകുന്നത്.

karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

17 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

43 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago