topnews

ഒബിസി ബില്‍ രാജ്യസഭയും പാസ്സാക്കി; 187 പേര്‍ ബില്ലിനെ അനുകൂലിച്ചു

ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. 187 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല. ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം ഇതോടെ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചുകിട്ടുകയാണ്. ഇന്നലെ ലോക്‌സഭ 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചിരുന്നു. എതിര്‍പ്പില്ലാതെയാണ് ലോക്‌സഭയിലും ബില്‍ പാസായത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു.

മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളും ബില്ലിലുണ്ട്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഇന്‍ഷ്വറന്‍സ് മേഖലയില്‍ കൂടുതല്‍ സ്വകാര്യവത്കരണം അനുവദിക്കുന്ന ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.

Karma News Editorial

Recent Posts

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

17 mins ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

26 mins ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

46 mins ago

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന്…

56 mins ago

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

1 hour ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

2 hours ago