trending

ഒബിസി ബിൽ പ്രതിപക്ഷ പിന്തുണയോടെ ഇന്ന് ലോക്‌സഭ പാസാക്കിയേക്കും

സംസ്ഥാനങ്ങൾക്ക് ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം തിരിച്ച് നൽകുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ പാസാക്കിയേക്കും. ഭരണഘടനയിലെ 127ാം വകുപ്പിന്റെ ഭേദഗതി ബിൽ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ കാട്ടിക് ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. ഭരണഘടന ഭേദഗതി ആയതിനാൽ രണ്ട് സഭകളിലും ബിൽ പാസാക്കേണ്ടി വരും.

സംസ്ഥാനങ്ങൾക്ക് അധികാരം തിരിച്ചു നൽകുന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണയ്‌ക്കും. ബില്ലിനോട് പൂർണമായും സഹകരിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചിരുന്നു. ബിൽ പാസായാൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാൻ സാധിക്കും. മെയ് മാസത്തിൽ സുപ്രീംകോടതി വിധിയോടെ സംസ്ഥാനങ്ങൾക്ക് നഷ്ടമായ അധികാരം പുനസ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മറാഠാ സംവരണത്തിനെതിരെയുള്ള ഹർജികളിലാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ രാഷ്‌ട്രപതിക്ക് അധികാരം നൽകുന്ന 102-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചത്. ഭേദഗതിയനുസരിച്ച് പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ ജൂണിൽ കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി തള്ളി. ഇതേ തുടർന്നാണ് വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. ഭരണഘടനയുടെ 342എ വകുപ്പിലാണ് സംസ്ഥാനങ്ങൾക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതി ഉൾപ്പെടുത്തുക.

Karma News Editorial

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

14 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

15 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

43 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

48 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago