world

അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് വിലക്കില്ല, അനുവാദം നല്‍കി എക്‌സ്

അശ്ലീല ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് അനുമതി നൽകി എക്‌സ്. പുതിയ മാറ്റം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാനാവും. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ എന്നറിയപ്പെടുന്നത്.

അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. നേരത്തെ തന്നെ എക്‌സില്‍ അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു എങ്കിലും കമ്പനി ഔദ്യോഗികമായി അത് തടയുകയോ അനുവാദം നല്‍കുകയോ ചെയ്തിരുന്നില്ല.

സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനും കാണാനും ഉപഭോക്താക്കള്‍ക്ക് സാധിക്കണം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് കമ്പനിയുടെ സപ്പോര്‍ട്ട് പേജിലെ അഡള്‍ട്ട് കണ്ടന്റ് പോളിസിയില്‍ പറയുന്നു. പോണോഗ്രഫി കാണാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എക്‌സില്‍ അവ ദ്യശ്യമാവില്ലെന്നാണ് പേജില്‍ പറയുന്നത്.

18 വയസില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവര്‍ക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്. ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങള്‍, പ്രായപൂര്‍ത്തിയായവരെ ദ്രോഹിക്കല്‍ ഉള്‍പ്പടെയുള്ളവയും എക്‌സില്‍ അനുവദിക്കില്ല.

karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 min ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

28 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago