kerala

നാട്ടില്‍ നല്ലപുള്ളിയായ പെരുങ്കള്ളനെ പിടികൂടിയത് കാമുകിയുടെ വീട്ടില്‍ നിന്നും,

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓച്ചിറ ശാഖയില്‍ മോഷണത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം വയലില്‍ പുത്തന്‍വീട്ടില്‍ ഉണ്ണി എന്ന അരുണ്‍ (25) ആണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ജനല്‍കമ്പി വളച്ച് ബാങ്കിനുള്ളില്‍ കടന്ന അരുണ്‍ സ്ട്രോങ് റൂമിനു സമീപം എത്തിയതോടെ അപായ സൈറണ്‍ മുഴങ്ങി. തുടര്‍ന്ന് മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബാങ്കിനുള്ളില്‍വീണ അരുണിന്റെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ കൂലിപ്പണിക്കാരനാണ്. ഓച്ചിറ സിഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ ബാങ്കിലും പ്രതിയുടെ വീട്ടിലും ഒളിവില്‍കഴിഞ്ഞ വീട്ടിലും തെളിവെടുത്തു. മോഷണ ശ്രമം നടത്തുമ്പോള്‍ ധരിച്ചിരുന്ന മുഖംമൂടി മുക്കടയ്ക്കു സമീപത്തുനിന്ന് കണ്ടെടുത്തു.

എസ്ഐമാരായ നൗഫല്‍, അഷറഫ്, പത്മകുമാര്‍, റോബി, എഎസ്ഐമാരായ സുമേഷ്, ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അരുണ്‍ മോഷണം നടത്താന്‍ ശ്രമിച്ച കാര്യം വീട്ടുകാരും നാട്ടുകാരും ആദ്യം വിശ്വസിച്ചില്ല. അതിവിദഗ്ധമായാണ് ഓച്ചിറ സിഐ ആര്‍ പ്രകാശും സംഘവും നീക്കം നടത്തിയത്. പ്രതി അരുണ്‍ ആണെന്ന് വ്യക്തമായതോടെ അരുണിന്റെ താവളം കണ്ടെത്തുന്നതിനായി കാമുകിയെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ആദ്യം ശേഖരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ കോളുകള്‍ നിരീക്ഷിച്ചു.കാമുകിയുടെ കൃഷ്ണപുരത്തെ വാടക വീട് കണ്ടെത്തി. ഈ വീടിനു സമീപം 4 മണിക്കൂര്‍ പോലീസ് വേഷം മാറി കാത്തിരുന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെ അരുണിനെ കസ്റ്റഡിലെടുത്തത്. അരുണ്‍ ഉപേക്ഷിച്ച കൈയ്യുറ, മുഖം മൂടി, ചുറ്റിക, ബൈക്ക് എന്നിവയും പോലീസ് കണ്ടെത്തി.

വെല്‍ഡിങ്, നിര്‍മ്മാണ തൊഴിലാളിയായ അരുണ്‍ ഒരാഴ്ച മുന്‍പ് വരെ ജോലിക്ക് പോയിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ യുവതി രണ്ടു മാസം മുമ്ബാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കൃഷ്ണപുരത്ത് അരുണിനൊപ്പം താമസം തുടങ്ങിയത്. കവര്‍ച്ചാശ്രമം നടത്തിയ ബാങ്കില്‍ ഒരാഴ്ച മുമ്‌ബെത്തിയ അരുണ്‍ ബാങ്കിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നു. പിന്നാലെ കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കുടയുടെ തുണി ഉപയോഗിച്ച് മുഖം മൂടി തുന്നുകയും കൈയുറകളും ഹാസ്‌കോ ബ്ലേഡും വാങ്ങി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ ബാങ്കിലേക്ക് തിരിക്കുകയായിരുന്നു.

ജനല്‍ കമ്ബി മുറിച്ച് ബാങ്കിനുള്ളില്‍ പ്രവേശിച്ച് മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ സ്ട്രോങ് റൂം തുറക്കാന്‍ ശ്രമിക്കുന്നത് ബാങ്കിന്റെ കൊച്ചി യൂണിറ്റിലെ കേന്ദ്ര സിസിടിവി നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് കള്ളന്‍ അരുണിന് വിനയായത്. അലാറം മുഴങ്ങുകയും അരുണ്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തി ശാസ്ത്രീയ നിരീക്ഷണവും അന്വേഷണവും ആണ് കള്ളനിലേക്ക് വഴി തുറന്നത്. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ സിറ്റി പോലീസ് കമ്മീഷണര്‍ പികെ മധു അഭിനന്ദിച്ചു.

Karma News Network

Recent Posts

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

4 mins ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

34 mins ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

1 hour ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

2 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

2 hours ago

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

3 hours ago