kerala

ട്രാക്ക് തെറ്റിയ ഹൗറ എക്സ്പ്രസിൽ റിസർവ് ചെയ്യാത്ത 300യാത്രക്കാർ,അധിക യാത്രക്കാർ കയറിയ ബോഗികൾ എതിർ ട്രാക്കിലേക്ക് മറിഞ്ഞു

രാജ്യത്തേ ഞടുക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 233 ആയി.1000ത്തിലേറെ ആളുകൾക്കാണ്‌ പരിക്ക്.ശനിയാഴ്ച്ച വൈകിട്ട് 4.50-നായിരുന്നു ട്രെയിൻ ചെന്നൈയിൽ എത്തേണ്ടിയിരുന്നത്.അപകടത്തിൽ പെട്ട ട്രയിനുകളിൽ അതിന്റെ കപാസിറ്റിയേക്കാൾ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.ഹൗറ എക്സ്പ്രസിൽ 300ഓളം പേർ അനധികൃത യാത്രക്കാർ ആയിരുന്നു എന്നാണ്‌ വരുന്ന വിവരങ്ങൾ.300-പേർ റിസർവ് ചെയ്യാതെയാണ് കയറിയത്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയത്.ഈ ബോഗികളിൽ ആയിരുന്നു യാത്രക്കാർ തിങ്ങി നിറഞ്ഞതും.പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

ഇത്ര വലിയ ഒരു കൂട്ടിയിടിക്കൽ ദുരന്തം ഉണ്ടാകുന്നത് ഇന്ത്യൻ റയിൽ വേയുടെ ചരിത്രത്തിൽ ആദ്യമാണ്‌. ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആയിരുന്നു അടുത്ത പാളത്തിലേക്ക് ട്രാക്ക് തെറ്റു കയറി മറിഞ്ഞത്. ഈ സമയത്ത് തന്നെ ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ഇതേ ട്രാക്കിലൂടെ വന്ന് ഇടിക്കുകയായിരുന്നു.വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

ചീഫ് സെക്രട്ടറിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും വ്യക്തിപരമായി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഖരഗ്പൂർ ഡിവിഷനിൽ ഹൗറ-ചെന്നൈ മെയിൻ ലൈനിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഇതുവരെ 18 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 3.30നായിരുന്നു ട്രെയിൻ സർവീസ് ആരംഭിച്ചത്. ബലസൂർ സ്റ്റേഷനിൽ 6.30ന് എത്തിച്ചേർന്നു.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിക്കും രാവിലെ അപകട സ്ഥലം സന്ദർശിക്കും.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവർക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും. അപകടത്തെത്തുടർന്ന് ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിട്ടു.സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും മാരകമായ അപകടങ്ങളിലൊന്ന് എന്നാണ്‌ റയിൽ വേ അധികൃതരും പറഞ്ഞത്.

ബാലസോർ ജില്ലയിൽ, കൊൽക്കത്തയിൽ നിന്ന് 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കും ആണ്‌ അപകടം നടന്ന സ്ഥലം.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, സമീപ ജില്ലകളിലെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് എൻ‌ഡി‌ആർ‌എഫ് യൂണിറ്റുകൾ, 4 ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് യൂണിറ്റുകൾ, 15 ലധികം ഫയർ റെസ്‌ക്യൂ ടീമുകൾ, 30 ഡോക്ടർമാർ, 200 പോലീസ് ഉദ്യോഗസ്ഥർ, 60 ആംബുലൻസുകൾ എന്നിവ സ്ഥലത്തെത്തിയതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് അറിയിച്ചു.രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ വിളിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

 

Main Desk

Recent Posts

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

33 mins ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

1 hour ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

1 hour ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

2 hours ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

11 hours ago