Categories: kerala

51 മണിക്കൂര്‍ നീണ്ട പ്രയത്‌നം, ബാലസോറില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ബാലസോർ : ഒഡീഷയിലെ ബാലസോറിൽ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. 51 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര – ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്ക് ശെരിയാക്കിയയത്. തുടർന്ന് കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ ഇന്നലെ രാത്രി 10.40ന് കടന്നുപോയി. ട്രാക്ക് ശെരിയാക്കിയ ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്.

ബാക്കി രണ്ടു ട്രാക്കുകള്‍ കൂടി പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ രാപകലില്ലാതെ നടക്കുകയാണ്. ട്രെയിൻ ദുരന്തത്തില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ഇന്ന് തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കും മൊഴി നല്‍കാനാകും. അതേസമയം ട്രെയിൻ ദുരന്തത്തിനുകാരണം സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്ന് റെയിൽവേ ബോർഡ് അറിയിച്ച തിനെ തുടർന്ന് , അട്ടിമറിസാധ്യത തള്ളാനാകില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചിരുന്നു.

അതേസമയം അപകടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒഡീഷയിലുണ്ടായത്. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 275 പേർ മരിക്കുകയും, 1,100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നിലവിൽ 260ലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്.

തൊള്ളായിരത്തോളം പേർ ആശുപത്രി വിട്ടു. റെയിൽവേ മന്ത്രിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ളവർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ലോക്കോ പൈലറ്റിന്റെ പിഴവോ,​ സിഗ്നലിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാറോ അല്ല അപകടകാരണമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.

കോറമണ്ഡൽ എക്‌സ്‌പ്രസിന് മെയിൻ ലൈനിലൂടെ പോകാൻ ആദ്യം നൽകിയ ഗ്രീൻ സിഗ്നൽ പിന്നീട് പിൻവലിച്ചതായും തുടർന്നാണ് 128 കിലോമീറ്റർ വേഗതയിൽ വന്ന ട്രെയിൻ പൊടുന്നനെ ലൂപ്പ് ലൈനിലേക്ക് തിരിഞ്ഞ് ഗുഡ്സിൽ ഇടിച്ചതെന്നും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Karma News Network

Recent Posts

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

16 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

32 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

49 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 hours ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago