kerala

ഓഫീസ് സമയത്ത് ഹാജരില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി , മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓഫീസ് സമയത്ത് ഹാജരില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം. മന്ത്രിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് നടത്തിയ പരിശോധനയിൽ വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ മുതിർന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസിൽ ഹാജരാകാതിരുന്നത്. തുടർന്ന് അറ്റൻഡൻസ് രജിസ്റ്റർ പരിശോധനക്കായി ശേഖരിച്ചു.

നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർ. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്.

ചെങ്ങന്നൂർ ആർ. ഡി.ഡി. ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവിലും മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു.

Karma News Network

Recent Posts

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

10 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

23 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

48 mins ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

1 hour ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, തൃശൂരിൽ 14കാരന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…

2 hours ago