entertainment

ലോക്ഡൗണ്‍ കാലത്ത് എങ്കിലും ടോള്‍ പിരിവ് ഒഴിവാക്കികൂടെയെന്ന് ഒമര്‍ ലുലു

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാറുമുണ്ട് അദ്ദേഹം. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ ഒമര്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ സമയത്തെങ്കിലും ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് ഒമറിന്റെ പ്രതികരണം. ടോള്‍ പിരിക്കാന്‍ വേണ്ടി നല്ല തിരക്കുണ്ടാവുന്നു. അവിടെ കൊവിഡ് പകരാന്‍ സാധ്യതയില്ലേ എന്നും ഒമര്‍ ചോദിക്കുന്നു.

‘ലോക്ഡൗണ്‍ കാലത്ത് എങ്കിലും റോഡില്‍ ഉള്ള ടോള്‍ പിരിവ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുക.ടോള്‍ പിരിക്കാന്‍ വണ്ടി നിര്‍ത്തുന്നത് മൂലം ഇടക്ക് നല്ല തിരക്കുണ്ട്.ഇനി കോവിഡ് ടോള്‍ പ്‌ളാസയില്‍ പടരുക ഇല്ല എന്ന് ഉണ്ടോ’-ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

അന്തരിച്ച തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് എഴുതിയ അവസാന തിരക്കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതിനിടെയാണ് ഡെന്നിസ് ജോസഫ് വിടപറഞ്ഞത്. ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല.

കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

8 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

8 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

9 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

9 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

10 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

10 hours ago