entertainment

തെറി പറഞ്ഞാല്‍ ഞാന്‍ തിരിച്ചു പറയും, ഒമര്‍ ലുലു പറയുന്നു

സോഷ്യല്‍ മീഡിയയകളിലൂടെ മോശമായി പെരുമാറുന്നവര്‍ക്ക് എതിരെ സംവിധായകന്‍ ഒമര്‍ ലുലു. നവമാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നവര്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പല സുഹൃത്തുക്കളും തന്നോട് അങ്ങനെ ചെയ്യരുതെന്ന് പറയുന്നവരുണ്ട്. എന്നാല്‍ താന്‍ ഒരു സാധാരണക്കാരനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയേ പെരുമാറാന്‍ അറിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ, ഇന്നലെ എന്റെ പെയ്ജില്‍ ഒരുത്തന്‍ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെല്‍വിഷേര്‍സ്സ് എന്ന് പറയുന്ന കുറച്ച് പേര്‍ ഫോണ്‍ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാന്‍ വളരെ സാധാരണ ഒരു വീട്ടില്‍ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളര്‍ന്ന ആളാണ്.

തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി…….. ഇപ്പോഴും ഇഷ്ടമുള്ള പഴയ കൂട്ടുകാരെ കണ്ടാ ‘മൈരെ കൊറെ നാളായല്ലോ കണ്ടിട്ട്’ എന്നാണ് ചോദിക്കാറ് അത് കൊണ്ടു ഞാന്‍ BadBoy ആവുകയാണ് എങ്കില്‍ ആവട്ടെ…..

ഇപ്പോള്‍ പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്നത്. ബാബു ആന്റണി ആണ് നായകന്‍. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

5 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

23 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

36 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

42 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago