entertainment

ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, നഷ്ടപ്പെടുമ്പോഴേ വേദന അറിയൂ എന്ന് പറയുന്നവരോട് ഒമര്‍ ലുലുവിന് പറയാനുള്ളത്

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ പുരോഗമിച്ച് വരികയാണ്. സംസ്ഥാനത്തുടനീളം പല പ്രതിഷേധങ്ങളും അരങ്ങേറുന്നതിനിടെയാണ് കല്ലിടീല്‍ നടക്കുന്നത്. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് എത്തുന്നുണ്ട്. പദ്ധതിയെ അനുകൂലിച്ച് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംവിധായകന് എതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എത്തുകയാണ് അദ്ദേഹം. നമ്മുടേത് എന്നു പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റെയാണെന്നും നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിനു വേണ്ടി സില്‍വര്‍ ലൈനിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഒമര്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍: ഒരു പത്ത് മിനിറ്റ് മുന്‍പേ എത്തിയിരുന്നെങ്കില്‍….ലോകത്ത് ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ടപ്പെട്ട സമയം. ഒരിക്കലും നമുക്ക് തിരിച്ച് കിട്ടുകയില്ല. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്. യഥാര്‍ഥത്തില്‍ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റെ ആണ്. അതുകൊണ്ടാണ് വര്‍ഷാവര്‍ഷം നമ്മള്‍ ലാന്‍ഡ് ടാക്‌സ് അടയ്ക്കുന്നത്. നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.

ഇനി, എനിക്ക് നഷ്ടപ്പെടുമ്പോഴേ വേദന അറിയൂ എന്ന് പറയുന്നവരോട്. നെടുമ്പാശേരി വിമാനത്താവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയില്ലാതിരുന്ന സമയത്ത്. പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ. കെ റെയിലിനായി അക്ഷമനായി കാത്തിരിക്കുന്നു.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

12 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

40 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

45 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

47 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago