entertainment

ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനത്തെ പ്രശ്‌നങ്ങൾ കൂടി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണം’; ഒമർ ലുലു

സേവ് ലക്ഷദീപ് കാമ്പയെിൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമ താരങ്ങളടക്കം നിരവധിപ്പേരാണ് വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുന്നത്. ഇപ്പോളിതാ ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനം നിവാസികളുടെ അവസ്ഥ കൂടി ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ഒമർ ലുലു. എത്രയോ വർഷമായി നമ്മുടെ നാട്ടിൽ ചെല്ലാനം കണ്ണമാലി നിവാസികൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. അവർക്ക് കടൽ ഭിത്തി കെട്ടികൊടുക്കാനെങ്കിലും തയ്യാറാകണമെന്നും ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കുറിപ്പിങ്ങനെ‘ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനം നിവാസികളുടെ ഈ അവസ്ഥ കൂടി ഒന്ന് ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തു. ആ കടൽ ഭിത്തി എങ്കിലും ഒന്ന് കെട്ടികൊടുക്കോ എത്രയോ വർഷമായി നമ്മുടെ നാട്ടിൽ ചെല്ലാനം കണ്ണമാലി നിവാസികൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. അവിടത്തെ അവസ്ഥ മനസ്സിലാക്കുവാൻ കമ്മന്റ് ബോക്‌സിൽ ഫോട്ടാ ഇട്ടടുണ്ട്’, ഒമർ ലുലു തന്റ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പിന്നാലെ മറ്റൊരു പോസ്റ്റുമായി ഒമർ രം​ഗത്തെത്തി. ചെല്ലനത്തിന്റ പ്രശ്നം പറഞ്ഞതിന്റെ പേരിൽ സംഘിയാക്കി മുദ്ര കുത്താൻ ശ്രമിച്ചവരോട് ലക്ഷദീപിന് വേണ്ടിയും ഞാൻ സംസാരിച്ചിരുന്നു,പിന്നെ ഇന്നലെ ചെല്ലാനത്തിന് വേണ്ടി ഇട്ട പോസ്റ്റിൽ ലക്ഷദീപിന്റെ അവസ്ഥ അല്ല ചെല്ലാനത്തെ എന്ന് പറഞ്ഞ് കുറെ തെറി വിളികൾ കണ്ടു.എവിടെ ആയാലും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ അവസരം ഒരുക്കി കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്.പിന്നെ ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടാവാൻ തുടങ്ങിയട്ട് വർഷങ്ങളായി ഇനിയെങ്കിലും നമ്മൾ ഇവരുടെ പ്രശ്‌നം കണ്ടില്ലാ എന്ന് നടിക്കരുത് അത്കൊണ്ടാണ് ലക്ഷദീപിന് നമ്മൾ കൊടുത്ത പോലെ ഒരു മാസ്സ് സപ്പോർട്ട് ചെല്ലാന്നതിനും കൊടുക്കാൻ പറഞ്ഞത്.എല്ലാ വർഷവും അധികാരികൾ വരും ഉറപ്പ് കൊടുത്ത് പോവും പക്ഷേ ഇത് വരേ ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടിലാ.ഈ പ്രാവശ്യം എങ്കിലും കൊടുത്ത വാക്ക് പാലിക്കുക

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

11 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

26 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

52 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago