പ്രശസ്ത നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചത് അടുത്തിടെയാണ്. 350 ഓളം ഗാനങ്ങളാണ് അറുമുഖൻ എഴുതിയത്. സിനിമകൾക്കും ഗാനങ്ങൾ എഴുതിയിരുന്നു അറുമുഖൻ. ഈ എലവത്തൂർ കായലിന്റെ എന്ന് തുടങ്ങുന്ന അതി മനോഹര ഗാനവും അറുമുഖന്റെ സൃഷ്ടിയാണ്.
മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം തന്നെ ആണ് എഴുതിയത് എന്ന ധാരണയിൽ ഈ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ഞാൻ അത്തരമൊരു പരാമർശം നടത്തിയിരുന്നു. എന്നാൽ കലാഭവൻ മണിച്ചേട്ടന്റെ ആദ്യകാലത്തെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയിരുന്നത് ശ്രീ.അറുമുഖൻ വെങ്കിടങ്ങാണെന്നുള്ളത് അറിഞ്ഞത് വൈകിയാണെന്ന് സംവിധായകൻ ഒമർ ലുലു.
കുറിപ്പ് വായിക്കാം
കലാഭവൻ മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം തന്നെ ആണ് എഴുതിയത് എന്ന ധാരണയിൽ ഈ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ഞാൻ അത്തരമൊരു പരാമർശം നടത്തിയിരുന്നു .എന്നാൽ കലാഭവൻ മണിച്ചേട്ടന്റെ ആദ്യകാലത്തെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയിരുന്നത് ശ്രീ.അറുമുഖൻ വെങ്കിടങാണെന്നുള്ളത് പിന്നീടാണ് ഞാൻ അറിയുന്നത് .
മുന്നൂറ്റമ്പതോളം ഗാനങ്ങൾ രചിച്ച അദ്ദേഹം അതിൽ ഇരുന്നൂറോളം ഗാനങ്ങൾ എഴുതിയിരിക്കുന്നത് മണിചേട്ടന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തുന്നതോടൊപ്പം ആ തെറ്റ് തിരുത്തിക്കൊണ്ട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…