Categories: kerala

ഒമിക്രോൺ ജെഎൻ വൺ, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം, രോഗബാധിതർ കൂടാൻ സാധ്യത

തിരുവനന്തപുരം : ഒമിക്രോൺ ജെഎൻ വൺ’ വ്യാപനത്തിന്റെ ഭാഗമായി സ്ഥിതിഗതികൾ വിലയിരുത്താൻ കേരളം. കൊവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ ജെഎൻ വൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രോഗവ്യാപനത്തിന്റെ ഭാഗമായി സ്ഥിതിഗതികൾ വിലയിരുത്താൻ കേരളം. ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും.

കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത്‌ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ അതിവേഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ കടുപ്പിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വണ്‍. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

എന്നാൽ, അതിവേഗം പടരുന്ന ജെഎൻ വൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. നവംബർ രണ്ടാംവാരം മുതൽ ആരംഭിച്ച വൈറസിന്റെ വ്യാപനം ക്രമേണ ഉയരുകയാണ്. നിലവിൽ 1523 പേർ ചികിത്സയിലുണ്ട്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 302പേരാണ് കൊവിഡ് ബാധിതരായത്. മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. വാക്‌സിനെടുത്തവരിൽ വൈറസ് പൊതുവേ അപകടകരമാകില്ല. എന്നാൽ പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും ഗുരുതരമായേക്കാം.

karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago