kerala

ഉമ്മന്‍ചാണ്ടിയ്ക്ക് അന്തിമോപാചാരം അർപ്പിക്കാനും, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി പള്ളിയിലെത്തി

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി. ഭൗതികശരീരം ഉമ്മൻ ചാണ്ടിയുടെ പണിതീരാത്ത വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കുന്നതിനിടയിലാണ് രാഹുൽ ​ഗാന്ധി പുതുപ്പള്ളി പള്ളിയിലെത്തിയത്. അവിടെ നിന്നു പൊതു ദർശനത്തിന് വെച്ചിരിക്കുന്ന സ്ഥലത്തേക്ക്എത്തുകയും, അവിടെ നിന്ന് പള്ളിയിലേക്കുള്ള വിലാപയാത്രയിൽ രാഹുൽ പങ്കെടുക്കുകയും ചെയ്യുന്നതായാണ് നിലവിൽ റിപ്പോർട്ടുകൾ.

രാത്രി ഒൻപതുമണയോടെ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും. സ്വന്തം നാടിന്റെ വിരിമാറിലൂടെ അണമുറിയാത്ത ജനപ്രവാഹത്തെ വകഞ്ഞുമാറ്റിയായിരിക്കും വിലാപയാത്ര കടന്നുപോകുക. പ്രിയനേതാവിനെ അവസാനമായി ഒന്നുകാണാനായി പുതുപ്പള്ളി ഒന്നാകെ ഒഴുകിയെത്തിയിരിക്കുകയാണ്.

അതേസമയം, ,25 കിലോ വെള്ള റോസാപൂക്കളുമായി ആണ് പവിത്രതയോടെ കല്ലറ തയ്യാറായി ഇരിക്കുകയാണ്.കേരളക്കരയുടെ ജനകീയ നേതാവ് ഇനി അന്ത്യവിശ്രമം കൊള്ളുക പുതുപ്പള്ളി വലിയ പള്ളി അങ്കണത്തിൽ. ഉമ്മൻ ചാണ്ടി ഏത് വലിയ തിരക്കുകൾക്കിടയിലും ഓടിയെത്താൻ സമയം കണ്ടെത്തിയിരുന്ന പ്രിയപ്പെട്ട ഇടമാണ് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർഡോക്സ് പള്ളി. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുക്കിയിരിക്കുന്നത്.

വൈദികരുടെ കല്ലറയോട് ചേർന്ന് പ്രത്യേക കല്ലറയാണ് ഉമ്മൻ ചാണ്ടിയ്ക്കായി ഒരുക്കിയിരിക്കുന്നത്. കുടുംബ കല്ലറ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. പുതുപ്പള്ളി എന്ന നാടിനും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായാണ് പ്രത്യേക കല്ലറ പണിയാൻ പള്ളി മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രിയ നേതാവിനെ അവസാനമായി കാണാൻ എത്തുന്നവർക്ക് പള്ളി മുറ്റത്തും പ്രത്യേകം തയ്യാറാക്കിയ ക്രമീകരണങ്ങൾ ഉണ്ടാകും.
അനിയന്ത്രിതമായ ജനക്കൂട്ടം വിലാപയാത്രയിലേക്കും പൊതുദർശനച്ചടങ്ങിലേക്കും ഒഴുകിയെത്തിയതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിലടക്കം മാറ്റംവരുത്തി.

പ്രിയ നേതാവിന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്രയെ കണ്ണീരോടെയാണ് നാട് സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തിയത്. ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോട്ടയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്രയാണ് മണിക്കൂറുകൾ വൈകി വ്യാഴാഴ്ച രാവിലെയോടെ തിരുനക്കര മൈതാനത്തേക്ക് എത്തിച്ചേർന്നത്. തുട‍ർന്ന് തിരുനക്കരയിൽ പൊതുദർശനം തുടങ്ങി.ഉമ്മൻ ചാണ്ടി നാടിന് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്നു തെളിയിക്കുന്നതാണ് തിരുനക്കര മൈതാനത്തെ ജനസഞ്ചയം. പൊതുദ‍ർശനം തുടങ്ങി ഒരുമണിക്കൂർ കഴിഞ്ഞിട്ടും മൈതാനത്തിന്റെ പുറത്ത് ക്യൂ നിൽക്കുന്നവരിൽ പകുതി പോലും ആളുകൾക്ക് തങ്ങളുടെ പ്രിയ നേതാവിനെ കാണാനായില്ല. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവർ സ്റ്റേജിലുണ്ടായിരുന്നു.

പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ പ്രാര്‍ഥന പുരോഗമിക്കുകയാണ്. തറവാട് വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷമാണ് ഇവിടേക്ക് മൃതദേഹം എത്തിച്ചത്. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അശ്രുപൂജ അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു.

ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.

Karma News Network

Recent Posts

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

1 min ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

4 mins ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

43 mins ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

52 mins ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

1 hour ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

2 hours ago