kerala

പുതുപ്പള്ളി പള്ളിയിലെ പൊതു ദർശനം കഴിഞ്ഞു, വൈദികരുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നു

കോട്ടയം: തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെ പൊതുദർശനം കഴിഞ്ഞ് വൈദികരുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നു. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും നിരവധി വൈദികരുമാണ് പങ്കാളികളാകുക. അര മണിക്കൂർ ദൈർഘ്യമുള്ള ഈ ശുശ്രുഷയ്ക്ക് ശേഷമാകും പ്രത്യേകം തയ്യാർ ചെയ്ത കല്ലറയിൽ സംസ്കാരചടങ്ങുകൾ ആരംഭിക്കുക. പ്രിയപ്പെട്ട പള്ളിയിൽ അവസാന ശുശ്രൂഷകളിൽ നിശ്ചലനായി കുഞ്ഞൂഞ്ഞ്.

ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി. ചാക്കോ മന്ത്രി ഏ.കെ. ശശീന്ദ്രൻ ഉൾപ്പെടെ സംസ്ഥാന എൻ.സി.പി.നേതൃനിര കോട്ടയത്ത് .

ഒരു പകലും രാത്രിയും കോട്ടത്ത് ചെലവിട്ട എൻ.സി.പി. സംസ്ഥാന നേതാക്കൾ കോട്ടയം തിരുനക്കര മൈതാനത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, പി. പ്രസാദ് എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിക്കുന്നു.

Karma News Network

Recent Posts

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

27 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

51 mins ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

1 hour ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

1 hour ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

2 hours ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

2 hours ago