national

മോദിയുടെ ഗ്യാരണ്ടി ഓൺ, ഇന്നെത്തിയ നിക്ഷേപം 12.48 ലക്ഷം കോടി

രാജ്യത്തേ ഓഹരി വിപണിയിൽ ഇന്ന് അധികമായി എത്തിയത് 12.48 ലക്ഷം കോടിയുടെ പുതിയ നിക്ഷേപം. നരേന്ദ്ര മോദി വീണ്ടും തുടരും എന്നും പ്രതിപക്ഷത്തിന്റെ സാമ്പാർ മുന്നണി അധികാരത്തിൽ വരില്ലെന്നും ഉള്ള എക്സിറ്റ് പോൾ വന്നതോടെ നിക്ഷേപകർ മടികുത്തുകൾ അഴിച്ച് വിപണിയിലേക്ക് പണം ഒഴുക്കി

നിക്ഷേപകർ ഏറെ ദിവസങ്ങളായി ഒരു അങ്കലാപ്പിൽ ആയിരുന്നു. പ്രതിപക്ഷ മുന്നണി വന്നാൽ ആരു പ്രധാനമന്ത്രി. ആരു ഭരിക്കും. പാക്കിസ്ഥാനും ചൈനയും അടക്കം എന്ത് നിലപാട് എടുക്കും. രാജ്യത്തേ മോദിയുടെ കാലത്ത് വളർന്ന് വ്യവസായങ്ങളേയും വ്യവസായികളേയും ഇല്ലാതാക്കുമൊ എന്നൊക്കെയുള്ള ആശങ്കകൾ ഇല്ലാതാക്കുകയായിരുന്നു എക്സിറ്റ് പോൾ

4 വർഷത്തിനിടെ ഇത്ര അധികം ഉയരത്തിൽ ഇന്ത്യ ഓഹരി വിപണി എത്തിയത് ഇതാദ്യം. 12.48 ലക്ഷം കോടി രൂപ ഒറ്റ ദിവസം കൊണ്ട് ഓഹരി മാർകറ്റിൽ വന്നതും രാജ്യ ചരിത്രത്തിൽ ആദ്യം. തുടർച്ചയുടെയും രാഷ്ട്രീയ സ്ഥിരതയുടെയും എക്‌സിറ്റ് പോൾ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ഓഹരി വിപണികൾ ഇന്നത്തെ തുടക്ക വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. രാവിലെ തന്നെ ഷെയർ സെൻസെക്‌സ് 2,000 പോയിൻറിലധികം ഉയർന്നു, അതേസമയം 50-സ്റ്റോക്ക് നിഫ്റ്റി നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് മാർക്കറ്റ് ഓപ്പണിംഗിൽ രേഖപ്പെടുത്തി.

ബിഎസ്ഇ ഓഹരികളുടെ വിപണി മൂലധനത്തിലേക്ക് 12.48 ലക്ഷം കോടി രൂപയുടെ സമ്പത്ത് കൂട്ടിച്ചേർത്തു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെയും സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്‌സ്, നിഫ്റ്റി ഓഹരികളെല്ലാം മുന്നേറി. പ്രീ-ഓപ്പണിൽ, നിഫ്റ്റി 800 പോയിൻറ് അഥവാ 3.58 ശതമാനം ഉയർന്ന് 23,227.90 ലും സെൻസെക്സ് 2,621.98 പോയിൻ്റ് അല്ലെങ്കിൽ 3.55 ശതമാനം ഉയർന്ന് 76,583.29 ലും എത്തി.

നോക്കുക ഇത്തരത്തിൽ ഓഹരി വിപണിയിൽ പതിനായിര കണക്കിനു ലക്ഷം കോടികൾ എത്തിയത് ബിജെപിയുടെ രാഷ്ട്രീയ നീക്കം അല്ല തിരിമറിയല്ല. മോദിയുടെ കള്ളകളിയുമല്ല. എല്ലാം ഒറിജിനൽ. യഥാർഥ കാര്യങ്ങൾ. മോദിയെ നിക്ഷേപകർക്കും രാജ്യത്തേ ജനങ്ങൾക്കും അത്ര വിശ്വാസമാണ്‌. തലൈവർ ഒന്നും നശിപ്പിക്കില്ല. രാജ്യത്തിനെതിരേ ഒന്നും ചെയ്യില്ല. തിന്മയോടും അഴിമതിയോടും തെറ്റായ കാര്യങ്ങളോടും നരേന്ദ്ര മോദി ക്പ്പ്ം പർ മൈസ് ചെയ്യില്ല ഇതൊക്കെ ജനങ്ങളുടേയും നിക്ഷേപകരുടേയും വിശ്വാസം വർദ്ധിപ്പിച്ചു

മറ്റൊരു തരത്തിൽ പറഞ്ഞാൽ രാഹുൽ പ്രധാനമന്ത്രി ആകില്ലെന്ന വാർത്തയും സാമ്പാർ മുന്നണി അധികാരത്തിൽ വരില്ലെന്ന വാർത്തയും ഇന്ത്യൻ മാർകറ്റ് കുതിക്കാൻ കാരണം ആയി അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ്, സെന്‍സെക്‌സില്‍ പവര്‍ ഗ്രിഡ്, എല്‍ ആൻഡ് ടി, എന്‍ടിപിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമെന്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കുതിപ്പ് രേഖപ്പെടുത്തി. മികച്ച പ്രകടനക്കാരിൽ ഉൾപ്പെടുന്നു.

ശക്തമായ 8.2% സാമ്പത്തിക വളർച്ച സൂചിപ്പിക്കുന്ന ഏറ്റവും പുതിയ ജിഡിപി ഡാറ്റയും വിപണിയുടെ വികാരത്തെ ശക്തിപ്പെടുത്തി.അദാനി പോർട്ട് ഓഹരികൾ ഉയർന്നപ്പോൾ അതിന്റെ മൊച്ചൽ കേരളത്തിലും ഉറപ്പാണ്‌.

സാമ്പത്തിക വർഷത്തിലെ വളർച്ച 8.2 ശതമാനത്തിൽ നിൽക്കുമ്പോൾ, പ്രതീക്ഷകളെ മറികടക്കുന്ന 7.8 ശതമാനം, 7.8 ശതമാനം എന്ന ഇന്ത്യയുടെ ശ്രദ്ധേയമായ ജിഡിപി വളർച്ചയും ഇന്നത്തേ മികച്ച പ്രകടനത്തിനു പിന്നിൽ ഉണ്ട്.തെരഞ്ഞെടുപ്പിന് ശേഷം വിപണിയുടെ ശ്രദ്ധ പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങളിലെ പ്രവര്‍ത്തനങ്ങളിലേക്കും കേന്ദ്ര ബജറ്റിലേക്കും മാറുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, എസ്ബിഐ, യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ 3.50 ശതമാനത്തിലേറെ ഉയരത്തിലാണ്.12 എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് 365 സീറ്റുകളുമായി ഭരണകക്ഷിയായ എൻഡിഎ സഖ്യത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ്. രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്കോ സഖ്യത്തിനോ കുറഞ്ഞത് 272 സീറ്റുകളെങ്കിലും വേണം. വിപണിയിലെ വൻ മുന്നേറ്റത്തിനു കാരണം ഇതാണ്‌. ഇത് മാർക്കറ്റിലെ ചാഞ്ചാട്ടത്തിന് കാരണമാകുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

23 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

26 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

55 mins ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

1 hour ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago