തിരുവനന്തപുരം: ഉത്രാടനാളിൽ മദ്യവിൽപ്പനയിലൂടെ പണം വാരിക്കൂട്ടി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനസർക്കാരിന് ഓണക്കാലത്തെ മദ്യവിൽപ്പന വലിയ താങ്ങാവും. കോടികൾകൊണ്ട് ഖജനാവ് നിറയുമെന്നത് ഉറപ്പ്. ഉത്രാടനാളിൽ മാത്രം 116 കോടിയുടെ മദ്യവിൽപ്പനയാണ് നടന്നത്. മദ്യത്തിന്റെ വിലയിൽ നൂറ് മുതൽ ഇരുന്നൂറ് ശതമാനം വരെയും നികുതിയാണ് ചുമത്തുന്നത്. ഇത് സർക്കാരിന്റെ ഖജനാവിലേക്ക് പോകും.
ഉത്രാട ദിനത്തിൽ മലയാളി കുടിച്ചുതീർത്തത് 116 കോടിയുടെ മദ്യമാണ്. ബെവ്കോ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്. പുറത്തുവിട്ട കണക്ക് അന്തിമമല്ലെന്നും വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും ബെവ്കൊ എംഡി പറഞ്ഞു. സംസ്ഥാനത്ത് റെക്കോർഡ് വിൽപ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റുപോയത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഓണത്തിന് മദ്യത്തിന് ക്ഷാമം ഉണ്ടാതിരിക്കാനുള്ള മുൻകരുതലുകളളും കൈക്കൊണ്ടിരുന്നു. മദ്യം വാങ്ങാനെത്തുന്നവർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വെയര്‍ഹൗസ് -ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോ കർശന നിര്‍ദേശം നല്‍കിയിരുന്നു. അതിനാൽ തന്നെ ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ സൂക്ഷിക്കാനും നിർദേശം ഉണ്ടായിരുന്നു.
സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക കരുതല്‍ വേണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിരുന്നു. ഓണം സീസണിൽ ജീവനക്കാർ അവധിയെടുക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാനും നിർദേശിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…