kerala

പണി നടക്കുന്നതിനിടെ കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. നിരവധി അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പ് ഗോവണി തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഉത്തമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളിയെയും രക്ഷപ്പെടുത്തി.

പെയിന്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് സ്‌കാഫോള്‍ഡ് (താത്കാലിക ഗോവണി) നിര്‍മിച്ചിരുന്നത്. ഈ ഗോവണിയില്‍ പത്തുപേരോളം ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ രണ്ടുപേരെ കൂടെയുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സും പോലീസും മറ്റ് ജോലിക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

karma News Network

Recent Posts

‘ചത്ത..’ എന്ന വാക്ക് ഉച്ചരിച്ച ശേഷം ‘ചാപിളള’ എന്നാക്കുന്നു, വലിച്ചെറിഞ്ഞ് കൊലചെയ്യപ്പെട്ട നവജാത ശിശുവിനെ മോശമായി ചിത്രീകരിച്ച കമ്മീഷണർക്കെതിരെ അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

കൊച്ചി കടവന്ത്ര പനമ്പള്ളി നഗർ-വിദ്യാനഗറിൽ നിന്ന് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ പിഞ്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞുകൊന്ന വാർത്ത വേദനയോടെയാണ് നാം കേട്ടത്. സംഭവത്തിൽ…

26 mins ago

സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ…

58 mins ago

കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി…

2 hours ago

ധന്യാ രാജേന്ദ്രൻ ന്യൂസ് മിനുട്സ് ചീഫ് എഡിറ്റർക്കെതിരെ ഐ.ബി അന്വേഷണം,ഇന്ത്യയിൽ അട്ടിമറിക്ക് ക്ക് പണം ഒഴുക്കിയ ജോർജ് സോറസ് പ്രതിനിധി

മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…

2 hours ago

മേയർ – ഡ്രൈവർ തർക്കം, ഡ്രൈവർ ആംഗ്യം കാണിക്കുന്നത് പുനരാവിഷ്‌കരിച്ചു, തെളിവ് ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…

2 hours ago

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…

3 hours ago