തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലൈനിലെ ലാലാ (58) യ്ക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേൽപ്പിച്ചത്. നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടി രക്ഷപ്പെട്ടു. കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോണക്കാട് എസ്റ്റേറ്റിൽ മാങ്ങയും ചക്കയും സുലഭമായതിനാലാണ് ജനവാസമേഖലയിലേക്ക് കരടി എത്തുന്നത്. പരുക്കേറ്റ ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ജനവാസമേഖലയിൽ കരടി എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…