kerala

ഊരിപ്പിടിച്ച വാളിന്റെ കഥ മിത്ത്, എന്നാൽ ഗണപതി മിത്തല്ല, മതേതരവിവേചനം ഒഴിവാക്കാൻ ഒരു രാഷ്‌ട്രം ഒരു സമൂഹം ഒരു നിയമം’ നടപ്പാകണം സ്വാമി ചിദാനന്ദപുരി

ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു എന്നത് നല്ല ഒന്നാന്തരം മിത്താണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുരണങ്ങളിലെ ചില കഥകൾ ഭാവനയും മിത്തും ആയിരിക്കാം, എന്നാൽ ഗണപതി മിത്തല്ല. പതിനാറാമത് പൊൻകുന്നം ഗണേശോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടാളുകളായി ഹൈന്ദവ നിന്ദ നടക്കുന്നു. ഇന്ന് അത് അതിന്റെ ഉച്ചസ്ഥായിലെത്തി. ഇതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ പരാമർശങ്ങൾ. അഭിപ്രായം പറയുവാനും വിമർശിക്കുവാനും ആർക്കും അവകാശമുണ്ട്. പക്ഷെ നിയമസഭാ സ്പീക്കർ എന്ന പദവിയിലിരുന്നുകൊണ്ട് ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈന്ദവസമൂഹത്തിനെതിരെ കടന്നാക്രമിക്കുകയാണ്. ഇതിനെ എതിരെ നമ്മൾ സ്വീകരിക്കുന്ന മൗനം വെടിയണം. നമ്മളെ രക്ഷിക്കാൻ, നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഹൈന്ദവർക്ക് ലഭിക്കുന്നത് ശരശയ്യ ആയിരിക്കും.ചന്ദ്രനെ രാണ്ടായി പിളർത്തിയതും പിന്നീട് കൂട്ടിയോജിപ്പിച്ചതുമൊക്കെ മിത്താണ്. അത് പരസ്യമായി പറയാൻ സ്പീക്കർ തയാറാവുമോ എന്ന് ചിദാനന്ദപുരി സ്വാമികൾ ചോദിച്ചു. .

നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികൾക്കെതിരെ പ്രതികരിച്ചിട്ടുള്ളത് ആത്മീയ നേതാക്കളാണ്. സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവം ചട്ടമ്പി സ്വാമികളും യുക്തിവാദികൾ ആയിരുന്നില്ല, അവർ ആത്മീയ നേതാക്കളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതപരമായ വിവേചനം അവസാനിക്കണമെങ്കിൽ ‘ഒരു രാഷ്‌ട്രം ഒരു സമൂഹം ഒരു നിയമം’ രാജ്യത്ത് നടപ്പാകണം. ഇന്ന് ഇത് സമൂഹത്തിന് ആവശ്യമാണെന്നും ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു.

Karma News Network

Recent Posts

റഷ്യൻ മണ്ണിലും ഒരു അതിഗംഭീര ഹിന്ദുക്ഷേത്രം വേണം; നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ…

2 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

16 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

43 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

55 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago