ദില്ലി: ബിജെപിയുടെ നാളുകളായുള്ള ആവശ്യവും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളില്‍ ഒന്നുമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോക്സഭ, നിയമസഭ, തദ്ദേശീയ തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒരു വോട്ടേഴ്സ് ലിസ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഈ മാസം ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 13ന് ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയാണ് അധ്യക്ഷത വഹിച്ചത്.രണ്ട് നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 കെ, 243 ഇസഡ് എന്നിവ ഭേദഗതി ചെയ്ത് രാജ്യത്തിനാകെ ഒറ്റ ഇലക്ടറല്‍ റോള്‍ തയ്യാറാക്കുക. രണ്ടാമത്തേത് സംസ്ഥാന സര്‍ക്കാരുകളോട് സംസ്ഥാന നിയമങ്ങള്‍ ലഘൂകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. അതേ സമയം ആര്‍ട്ടിക്കിള്‍ 324(1) ഇലക്റ്റോറല്‍ റോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാത്രം അധികാര പരിധിയില്‍ വരുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ അധികാരം സംസ്ഥാനങ്ങള്‍ക്ക് മാത്രവുമാണ്. ഇത് പോലും ഇപ്പോള്‍ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…