മലപ്പുറം പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്ക്കൊപ്പം കുളത്തിൽ വീണ സഹോദരൻ മുഹമ്മദ് ഹമീം കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ചൊവ്വാഴ്ച രാവിലെയോടെയാണ് വീട്ടിന് പുറകുവശത്തെ കുളത്തിൽ കുട്ടികൾ വീണത്. മുഹമ്മദ് മുഖ്സിൽ അമീൻ, ആയിശത്തുൽ മെഹ്റ എന്നിവരാണ് ദമ്പതികളുടെ മറ്റു മക്കൾ.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…