ഓൺലൈൻ പഠനത്തിനു സാമ്പത്തികമായി കഴിവില്ലാത്ത കുട്ടികളേ സഹായിക്കാൻ മഞ്ജു വാര്യർ രംഗത്ത്. മഞ്ജു വാര്യര്‍ അഞ്ച് ടിവികൾ സംഭാവന നൽകാമെന്ന് അറിയിച്ചിരിക്കുകയാണ്.സംവിധായകൻ ആഷിഖ് അബുവും അഞ്ച് ടിവികൾ സംഭാവന നൽകാമെന്ന് അറിയിച്ചിരുന്നു.
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി നടൻ ടൊവിനോ തോമസ്. അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന പദ്ധതിയിലേക്കാണ് ടൊവിനോ സഹായം നൽകുക. 10 ടാബ്ലറ്റുകളോ ടിവികളോ നല്‍കാമെന്നാണ് ടൊവിനോ അറിയിച്ചിരിക്കുന്നത്. ടിഎൻ പ്രതാപൻ എംപിയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നടി മഞ്ജു വാര്യരും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് എംപി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത തൃശൂർ പാർലിമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും നമ്മുടെ കുഞ്ഞു മക്കൾക്ക് ടീവി, ടാബ്ലെറ്റ്, ഇന്റർനെറ്റ്, കേബിൾ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഒപ്പം, എംപി ഓഫീസുമായി ബന്ധപ്പെട്ട് കഴിയുന്നവർ ടിവികൾ ടാബ്ലറ്റുകൾ കംപ്യൂട്ടറുകൾ എന്നിവ എത്തിച്ചു നൽകിയാൽ അത് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ സഹായവുമായി എത്തിയത്.
അതേ സമയം, ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ് അറിയിച്ചു. ലാപ്പ്ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയതായും സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കൈറ്റ് അധികൃതര്‍ വ്യക്തമാക്കി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…