kerala

ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത് വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും കരസ്ഥമാക്കിയ ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത ശേഷം വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. തിരുവനന്തപുരം, ചാല, വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി വീട്ടിൽ ജയകുമാർ മകൻ അഭിലാഷ് (25) നെയാണ്തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ അഭിലാഷ് ഉദ്യോഗസ്ഥയുടെ മോർഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലും ‘മല്ലു ചേച്ചി’ എന്ന പോൺ ഫെയ്‌സ് ബുക്ക് പേജ് വഴിയും പ്രചരിപ്പിച്ചിരുന്നു. ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ജിയോ അധികാരികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മെയിൽ ഐഡി, ഐ പി അഡ്രസ്സ്, കൂടാതെ മൊബൈൽ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.

പ്രതി ഉപയോഗിച്ച ഡിവൈസുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഈ ചിത്രം ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത രണ്ടാം പ്രതി കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടിൽ കുമാരൻ മകൻ ബാബു (42) െകോഴിക്കോട് നിന്നും ജൂലൈ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

7 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

31 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

31 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago