പാലക്കാട്: ഗൂഗിൾ മാപ്പിന്റെ പേരിൽ വീട്ടമ്മയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. 10 ലക്ഷം തട്ടിയ കൊടുവായൂർ സ്വദേശി സായിദാസാണ് പിടിയിലായത്. ഓൺലൈൻ ജോലിയുടെ പേരിലാണ് പ്രതി വീട്ടമ്മയെ സമീപിച്ചത്. ഗൂഗിൾ മാപ്പ് റിവ്യൂ റേറ്റിംഗിലൂടെ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് പ്രതി വീട്ടമ്മയെ കബളിപ്പിച്ചത
പത്ത് ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ വീട്ടമ്മ പരാതി നല്‍കുകയും സൈബര്‍ ക്രൈം പൊലീസ് സായിദാസിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ തട്ടിപ്പ് ശ്രംഖയിലെ താഴത്തെ കണ്ണി മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുശൃഖലയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് സായിദാസായിരുന്നു.
പാലക്കാട് സൈബർക്രൈം പോലീസാണ് പ്രതിയെ പിടികൂടിയത്. വ്യാജ വ്യാപാരസ്ഥാപനത്തിന്റെ മറവിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്. കേസിൽ കൂടുതൽ പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ആദ്യം ഓണ്‍ലൈന്‍ ജോലിയ്ക്ക് വരുമാനമെന്ന നിലയില്‍ കുറച്ച് പണം വീട്ടമ്മമാര്‍ക്ക് നല്‍കിയാണ് സംഘം വിശ്വാസമാര്ജിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ ജോലി ലഭിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ഈ പണം തട്ടിയെടുത്ത് മുങ്ങുകയുമാണ് സംഘത്തിന്റെ പതിവ്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…