kerala

ഓൺലൈൻ പാർടൈം ജോലിക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു, ഇത്തരം സന്ദേശം ലഭിച്ചാൽ വെറുതെ ക്ലിക്ക് ചെയ്യരുത്, യുവാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

കാസർകോട് : ഓൺലൈൻ പാർടൈം ജോലി എന്ന് കേൾക്കുമ്പോൾ ഒന്നും ചിന്തിക്കാതെ എടുത്ത് ചാടുന്നവർക്ക് ഒരു മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിനിരയായി കാസർകോട് കളനാട് ചെമ്പിരിക്ക കുഞ്ഞിവീട്ടിൽ പി.ശിവദർശനയും ദേലമ്പാടി മയ്യളയിലെ റഷീദ് മൻസിലിൽ മുഹമ്മദ് റഷീദിനും ലക്ഷങ്ങൾ നഷ്ടമായി. ഗൂഗിൾ മാപ് റിവ്യു ചെയ്യുന്ന ജോലി വാഗ്ദാനം ചെയ്ത് വിവിധ ടാസ്കുകൾ നൽകി ശിവദർശനയിൽ നിന്ന് അഞ്ചുലക്ഷവും കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് റഷീദിൽ നിന്ന് വിവിധ നടപടികളുടെ പേരിൽ ഒരു ലക്ഷം രൂപയുമാണ് തട്ടിയത്.

തങ്ങൾ തട്ടിക്കപ്പെട്ടു എന്ന് മനസിലാക്കിയതിന് പിന്നാലെ ഇരുവരും പോലീസിൽ പരാതി നൽകി. പാർടൈം ജോലിക്കുള്ള പ്രീപെയ്ഡ് ടാസ്‌കിന്റെ പേരിൽ വിവിധ അക്കൗണ്ടുകളിലേക്കും യു.പി.ഐ. ഐഡികളിലേക്കും 5,31,070 രൂപ അയപ്പിക്കുകയായിരുന്നു. തിരികെ 1400 രൂപ അയച്ചു. 5,29,670 രൂപയും പ്രതിഫലവും നൽകാതെ പണം തട്ടുകയായിരുന്നു.

ആഗസ്റ്റ് പതിനാറിനും പതിനെട്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് പണം തട്ടിയത്. റഷീദ് ഫേസ് ബുക്കിൽ കഴിഞ്ഞ മാർച്ച് 9 മുതൽ 19 വരെയുള്ള കാലയളവിൽ ഷിപ്പിംഗ് കമ്പനിയിൽ ഓർഡിനറി സീമാൻ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം കണ്ടതിനെ തുടർന്നാണ് അപേക്ഷിച്ചത്. വാട്സ്ആപ്പിലേക്ക് അപ്പോയ്‌മെന്റ് ഓർഡർ ലഭിച്ചതിന് പിന്നാലെ തുടർ നടപടി ക്രമങ്ങൾക്കായി രണ്ട് നമ്പറുകളിലേക്കായി ഗൂഗിൾപേ വഴി 50,000 രൂപയും ഫോൺപേ വഴി 50,000 രൂപയും അയച്ചു. എന്നാൽ ഇതിന് ശേഷം യാതൊരു വിവരവും ഇല്ലാതെയായി പിന്നാലെ, യുവാവ് ആദൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

3 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

4 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

36 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

41 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago