kerala

പള്ളിപ്പാടുള്ള വരൻ ലക്നൗവിലുള്ള വധുവിന്റെ കഴുത്തിൽ ഓൺലൈനായി താലി ചാർത്തി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആകെ വെട്ടിലായത് കല്യാണ പാർട്ടിക്കാരാണ്. നേരത്തെ മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ പലതും മാറ്റിവെച്ചു. എന്നാൽ ചിലർ ചെറിയ തോതിൽ വിവാഹം നടത്തി. എന്നാൽ ഓൺലൈനിൽ കല്യാണം നടത്തി വിത്യസ്തനായിരിക്കുകയാണ് പള്ളിപ്പാട്ടെ ശ്രീജിത്ത്. ഉച്ചയ്ക്ക് 12.15നും 12.45നുമുള്ള ശുഭമുഹൂർത്തത്തിൽ ഉത്തർപ്രദേശിലെ ലക്നൗവിലുള്ള അഞ്ജനയ്ക്ക് പള്ളിപ്പാട്ടെ അവരുടെ വീട്ടിൽ വച്ച് ശ്രീജിത് താലി ചാർത്തി. കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ ശ്രീജിത്ത് ഉത്തർ പ്രദേശിലെ വീട്ടിൽ വിവാഹ വേഷത്തിൽ അഞ്ജന. വീഡിയോ കോളിൽ അഞ്ജന എത്തിയതോടെ ഓൺലൈൻ വഴി താലികെട്ട് നടന്നു. ആ സമയം അഞ്ജന സ്വയം കഴുത്തിൽ താലി ചാർത്തി.

സീമന്തരേഖയിൽ ശ്രീജിത്ത് സിന്ദൂരം ചാർത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. തുടർന്നു സമുദായ ഭാരവാഹികൾ നൽകിയ റജിസ്റ്ററിൽ വരൻ ഒപ്പു വച്ചു. പള്ളിപ്പാട് കൊടുന്താറ്റ് വീട്ടിൽ ജി.പങ്കജാക്ഷൻ ആചാരിയുടെയും ശ്രീകാന്തയുടെയും മകൾ പി.അഞ്ജനയുടെ വിവാഹമാണ് ഓൺലൈനായി നടന്നത്. ചങ്ങനാശേരി പുഴവാത് കാർത്തികയിൽ നടേശന്റെയും കനകമ്മയുടെയും മകനാണ് വരൻ എൻ.ശ്രീജിത്. ഉത്തർപ്രദേശിൽ ജോലി ചെയ്യുന്ന അ‍ഞ്ജനയ്ക്ക് ലോക്ക് ഡൗൺ കാരണം നാട്ടിലെത്താനായില്ല.

നിയന്ത്രണങ്ങൾ ഉള്ളതിനാൽ ശ്രീജിത്തിന്റെ മാതാപിതാക്കളും സഹോദരൻ സേതുനാഥും കുടുംബവും ഉൾപ്പെടെ 7 പേർ മാത്രമാണ് വിവാഹത്തിനായി പള്ളിപ്പാട്ടെ അ‍ഞ്ജനയുടെ കുടുംബവീട്ടിൽ എത്തിയത്. സദ്യയ്ക്കു ശേഷം ഗൃഹപ്രവേശ ചടങ്ങുകൾക്കായി വരനും കൂട്ടരും ചങ്ങനാശേരിക്ക് പുറപ്പെട്ടു. നവംബർ 6ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ലക്നൗവിൽ ഐടി എൻജിനീയറാണ് അഞ്ജന. ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

5 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

28 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

31 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

58 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago