ന്യൂഡല്‍ഹി: നേമം നിയോജന മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ച പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി. ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്നും ഉമ്മന്‍ ചാണ്ടി. ഒരു സ്ഥലത്തേക്കേ മത്സരിച്ചിട്ടുള്ളൂ, ഇനിയും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നേമത്ത് കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
നേമത്തെ പോരാട്ടം കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച സഥാനാര്‍ഥിയെ അവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ഏറ്റവും മികച്ച, ജനസമ്മിതിയുളള, പ്രശസ്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…